June 17, 2026 |
Share on

കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി കണ്ണൂരിലെ പാനൂരിനടുത്ത് കൊളവല്ലൂരില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഇവിടെ രാഷ്ട്രീയ സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് സമാധാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികേയാണ് പുതിയ സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. […]

അഴിമുഖം പ്രതിനിധി

കണ്ണൂരിലെ പാനൂരിനടുത്ത് കൊളവല്ലൂരില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഇവിടെ രാഷ്ട്രീയ സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് സമാധാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികേയാണ് പുതിയ സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×