July 17, 2026 |
Share on

സിപിഎം പ്രവര്‍ത്തകന്റെ കൊല. കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. ഉച്ചക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍. സിപിഐഎം ചുണ്ടയില്‍ ബ്രാഞ്ച് അംഗവും, ദേശാഭിമാനി ഏജന്റും, കള്ള് ഷാപ്പ് തൊഴിലാളിയുമായ വാഴയില്‍ വീട്ടില്‍ ഒ. പ്രേമനെ ഇന്നലെ രാത്രി ഒന്‍പതോടെ ചിറ്റാരിപ്പറമ്പില്‍ ടൌണില്‍വെച്ച് ഒരു സംഘം ബോംബെറിഞ്ഞശേഷം വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സി പി ഐ എം ആരോപിച്ചു. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് […]

അഴിമുഖം പ്രതിനിധി

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. ഉച്ചക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ഹര്‍ത്താല്‍. സിപിഐഎം ചുണ്ടയില്‍ ബ്രാഞ്ച് അംഗവും, ദേശാഭിമാനി ഏജന്റും, കള്ള് ഷാപ്പ് തൊഴിലാളിയുമായ വാഴയില്‍ വീട്ടില്‍ ഒ. പ്രേമനെ ഇന്നലെ രാത്രി ഒന്‍പതോടെ ചിറ്റാരിപ്പറമ്പില്‍ ടൌണില്‍വെച്ച് ഒരു സംഘം ബോംബെറിഞ്ഞശേഷം വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സി പി ഐ എം ആരോപിച്ചു.

കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് വെട്ടിയത്. പ്രേമന്റെ രണ്ട് കാലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. രക്തം വാര്‍ന്ന് കിടന്ന പ്രേമനെ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഇന്ന്‍ വെളുപ്പിനാണ് പ്രേമന്‍ മരിച്ചത്. 

വാഴയില്‍ ഗോപാലന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. അവിവാഹിതനാണ്. രവീന്ദ്രന്‍ (ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്), യശോദ, പ്രേമലത( അങ്കണവാടി ഹെല്‍പര്‍) എന്നിവര്‍ സഹോദരങ്ങള്‍.

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×