June 06, 2026 |
Share on

കണ്ണൂരില്‍ കലോത്സവം നടത്തിയാല്‍ ശരിയാകില്ലെന്ന് അന്നേ പറഞ്ഞിരുന്നു; മാതൃഭൂമി വായനക്കാരന്റെ കത്ത് വൈറലാകുന്നു

കണ്ണൂര്‍ കലോത്സവം നടത്താന്‍ പറ്റിയ വേദിയല്ലെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തിന് പിന്നാലെ അടുത്ത വേദിയായി കണ്ണൂര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ ദോഷങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കണ്ണൂരില്‍ കലോത്സവം നടത്തിയാല്‍ ശരിയാകില്ലെന്ന് പറഞ്ഞ് മാതൃഭൂമി പത്രത്തില്‍ ഒരു വായനക്കാരന്‍ അയച്ച കത്ത് ഇപ്പോള്‍ വൈറലാകുകയാണ്.

കണ്ണൂര്‍ കലോത്സവം നടത്താന്‍ പറ്റിയ വേദിയല്ലെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഏത് നിമിഷവും രാഷ്ട്രീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്ന ഒരു പ്രദേശമാണ് കണ്ണൂരെന്ന മുന്നറിയിപ്പും കത്തിലുണ്ട്. രാത്രി പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ പിറ്റേന്ന് തന്നെ നടപ്പാക്കപ്പെടുന്ന സ്ഥലമാണ് കണ്ണൂര്‍. കലോത്സവ നാളുകളില്‍ ഒരു സംഘര്‍ഷം ഉടലെടുത്താല്‍ നട്ടം തിരിയുന്നത് പതിനായിരക്കണക്കിന് കുരുന്നുകളാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തില്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇന്നലെ കണ്ണൂരില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താല്‍ കലോത്സവത്തെ സാരമായി ബാധിക്കുകയും കുട്ടികളും രക്ഷിതാക്കളുമുള്‍പ്പെടെ ആശങ്കയിലാകുകയും ചെയ്തു. കൂടാതെ കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കലോത്സവ വേദിക്ക് സമീപം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×