June 14, 2026 |
Share on

കാന്തപുരം സ്ത്രീകളോട് മാപ്പുപറയണം; വി എസ്

അഴിമുഖം പ്രതിനിധി സ്ത്രീകളെ മാത്രമല്ല, സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രസ്താവനയെന്നും, അദ്ദേഹം ഇതു  പിന്‍വലിച്ച് സ്ത്രീകളോട് മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലിംഗസമത്വം നടക്കാത്ത കാര്യമാണെന്നും, ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവും യാഥാസ്ഥിതികവുമാണ്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും, സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് തികച്ചും അപരിഷ്‌കൃതമായ രീതിയില്‍ സ്ത്രീകളെപ്പറ്റി പ്രതിഷേധാര്‍ഹമായ […]

അഴിമുഖം പ്രതിനിധി

സ്ത്രീകളെ മാത്രമല്ല, സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രസ്താവനയെന്നും, അദ്ദേഹം ഇതു  പിന്‍വലിച്ച് സ്ത്രീകളോട് മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലിംഗസമത്വം നടക്കാത്ത കാര്യമാണെന്നും, ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവും യാഥാസ്ഥിതികവുമാണ്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും, സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് തികച്ചും അപരിഷ്‌കൃതമായ രീതിയില്‍ സ്ത്രീകളെപ്പറ്റി പ്രതിഷേധാര്‍ഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

കാന്തപുരത്തിന്റെ മനസ്സിലിരുപ്പ് തീവ്രഹിന്ദുത്വത്തിന്റെ അസംബന്ധചിന്തകളും പ്രയോഗങ്ങളും ഒരുളുപ്പുമില്ലാതെ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്ന ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികളുടെ നിലപാടുപോലെ തന്നെ ജനാധിപത്യവിരുദ്ധമാണ്.  അതുകൊണ്ടുതന്നെ ആധുനികസമൂഹത്തിന് ഒരു തരത്തിലും യോജിക്കാവുന്നതുമല്ല. കാന്തപുരത്തിന്റെ അത്യന്തം വൈകൃതം നിറഞ്ഞ ഈ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വിഎസ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×