June 14, 2026 |
Share on

കാവേരി: കര്‍ണാടക നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി

അഴിമുഖം പ്രതിനിധി തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവില്‍ കര്‍ണ്ണാടകയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി. കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ ഇളവുനല്‍കിയെങ്കിലും ഫലത്തില്‍ സുപ്രീംകോടതിയുടെ വിധി അവര്‍ക്ക് തിരിച്ചടിയാണ്. പുതിയ ഉത്തരവ് പ്രകാരം വെള്ളത്തിന്റെ അളവില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കേണ്ടിവരും. മാത്രമല്ല നേരത്തെയുള്ള ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു. ആദ്യ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണ്ണാടകയെ സുപ്രീംകോടതി അതിരൂക്ഷമായി […]

അഴിമുഖം പ്രതിനിധി

തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവില്‍ കര്‍ണ്ണാടകയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി. കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ ഇളവുനല്‍കിയെങ്കിലും ഫലത്തില്‍ സുപ്രീംകോടതിയുടെ വിധി അവര്‍ക്ക് തിരിച്ചടിയാണ്. പുതിയ ഉത്തരവ് പ്രകാരം വെള്ളത്തിന്റെ അളവില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കേണ്ടിവരും. മാത്രമല്ല നേരത്തെയുള്ള ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.

ആദ്യ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണ്ണാടകയെ സുപ്രീംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണെന്നും അതിനാല്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കാണിച്ചാണ് കര്‍ണ്ണാടക ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി വിധിക്കെതിരെ കോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്നും കര്‍ണാടകക്ക് കോടതി മുന്നറിയിപ്പ് നല്‍കി.

കാവേരി നദിയില്‍നിന്ന് പ്രതിദിനം പത്തു ദിവസത്തേക്ക് 15,000 ഘന അടി ജലം വീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന ഇടക്കാല ഉത്തരവിനെതിരെയാണ് കര്‍ണ്ണാടക ഹര്‍ജി നല്‍കിയത്. ഇത് പ്രതിദിനം 12,000 ഘനയടിയായി കുറച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. സെപ്റ്റംബര്‍ 20 വരെ ഈ അവസ്ഥ തുടരണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മഴയുടെ കുറവുമൂലം കര്‍ണാടകയിലെ കാവേരി തടങ്ങളിലുള്ള നാല് അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കര്‍ഷകരുടെ ദുരിതങ്ങളും കണക്കിലെടുത്താണ് കോടതി ജലത്തിന്റെ അളവില്‍ ഇളവ് നല്‍കിയത്.

അതിനിടെ ജല തര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേല്‍ക്കുകയും രാമനാഥപുരത്ത് കര്‍ണാടക ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടാവുകയും ചെയ്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×