June 14, 2026 |
Share on

ന്യായവിലയില്‍ കച്ചവടം നടത്തി ഫെയ്‌സ്ബുക്കിലൂടെ താരമായ നൗഷാദ് വാഹനാപകടത്തില്‍ മരിച്ചു

അഴിമുഖം പ്രതിനിധി കായംകുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാരെ വെല്ലുവിളിച്ചു കച്ചവടം നടത്തിയിരുന്ന നൗഷാദ് അഹമ്മദ് തമിഴ്‌നാട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത. ഉത്സവകാലങ്ങളിലെ പച്ചക്കറി വിലവര്‍ദ്ധനവിനെ കുറിച്ച് സാധാരാണ ജനങ്ങളെ അറിയിച്ചു ന്യായമായ വിലയില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് തിരുനെല്‍വേലിയില്‍ വെച്ച് കാറപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കായംകുളം പോലീസ് അത് സ്ഥിരീകരിക്കുകയും ചെയ്തു എന്നാണ് ഈ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അഴിമുഖം പ്രതിനിധി കായംകുളം പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒന്നും […]

അഴിമുഖം പ്രതിനിധി

കായംകുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാരെ വെല്ലുവിളിച്ചു കച്ചവടം നടത്തിയിരുന്ന നൗഷാദ് അഹമ്മദ് തമിഴ്‌നാട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത. ഉത്സവകാലങ്ങളിലെ പച്ചക്കറി വിലവര്‍ദ്ധനവിനെ കുറിച്ച് സാധാരാണ ജനങ്ങളെ അറിയിച്ചു ന്യായമായ വിലയില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് തിരുനെല്‍വേലിയില്‍ വെച്ച് കാറപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പല ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കായംകുളം പോലീസ് അത് സ്ഥിരീകരിക്കുകയും ചെയ്തു എന്നാണ് ഈ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അഴിമുഖം പ്രതിനിധി കായംകുളം പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒന്നും അറിയില്ലെന്നാണു പറയുന്നത്.

കഴിഞ്ഞ ഓണകാലത്ത് ഫെയ്സബുക്കിലൂടെ പ്രചരിപ്പിച്ച വീഡിയോയാണ് പഴം-പച്ചക്കറി വ്യാപാരിയായ നൗഷാദിനെ താരമാക്കിയത്. കായംകുളം പട്ടണത്തില്‍ നൗഷാദിന്റെ പച്ചക്കറി വ്യാപരം വിലക്കുറവു കൊണ്ട് മുന്നെ തന്നെ ശ്രദ്ധേയമാണ്. ഓരോ സാധനങ്ങളുടെയും വിലനിലവാരം മൈക്ക് വച്ച് അനൗണ്‍സ് ചെയ്ത് ഉപഭോക്താക്കളെ അറിയിക്കുന്നയാളാണ് നൗഷാദ്. ഓണം ബക്രീദ് സീസണില്‍ തോന്നുന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന സാഹചര്യത്തിലാണ് നൗഷാദിന്റെ വീഡിയോ പുറത്തു വന്നത്. പന്ത്രണ്ട് ലക്ഷത്തിലധികമാളുകളാണ് നൗഷാദിന്റെ സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.

താന്‍ വിലകുറച്ചു സാധനങ്ങള്‍ വില്‍ക്കുന്നത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുന്നതുകൊണ്ട് അവര്‍ പോലീസില്‍ പരാതി നല്‍കി തന്നെ അകത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് നൗഷാദ് അന്ന് പറഞ്ഞിരുന്നു. ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതുകൊണ്ട് തനിക്കു കിട്ടുന്ന വിലയ്ക്കനുസരിച്ചാണ് കച്ചവടം നടത്തുന്നതെന്നും ഇയാള്‍ പറയുന്നു. അതിനാല്‍ മറ്റുള്ള കച്ചവടക്കാര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കുറവു വിലയാണ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്. ഉത്സവ സീസണുകളില്‍ നടത്തുന്ന കഴുത്തറപ്പന്‍ കച്ചവടത്തില്‍ നിന്നും ഉണ്ടാക്കുന്ന കൊള്ളലാഭം താന്‍ കാരണം മുടങ്ങുമെന്ന പേടിയാണ് പോലീസിനെ കൊണ്ട് തന്നെ അകത്താക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നതിനു പിന്നിലെന്നും നൗഷാദ് പറയുന്നു.

കായങ്കുളത്തെ കഴുത്തറപ്പന്‍ കച്ചവടക്കാര്‍ക്ക് നൗഷാദിന്റെ വക പണി

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×