June 18, 2026 |
Share on

കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്; സുപ്രീം കോടതിക്കും ആശ്ചര്യം

അഴിമുഖം പ്രതിനിധി കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സുപ്രീം കോടതിയും. ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവാണ് ഇത്തരമൊരു ആശ്ചര്യം പ്രകടിപ്പിച്ചത്. രാവിലെ ടി വിയില്‍ ചില കാര്യങ്ങള്‍ കണ്ടെന്ന് ദത്തു. ഹര്‍ത്താല്‍ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ദത്തു അഡ്വക്കേറ്റ് വി ഗിരിയോട് ഇതെക്കുറിച്ച് ആരാഞ്ഞത്. കേരളനിയമസഭയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും ഇതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കില്ലെന്ന […]

അഴിമുഖം പ്രതിനിധി

കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സുപ്രീം കോടതിയും. ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവാണ് ഇത്തരമൊരു ആശ്ചര്യം പ്രകടിപ്പിച്ചത്. രാവിലെ ടി വിയില്‍ ചില കാര്യങ്ങള്‍ കണ്ടെന്ന് ദത്തു. ഹര്‍ത്താല്‍ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ദത്തു അഡ്വക്കേറ്റ് വി ഗിരിയോട് ഇതെക്കുറിച്ച് ആരാഞ്ഞത്.

കേരളനിയമസഭയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശീയ മാധ്യമങ്ങളും ഇതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിഷേധ നിലപാട് ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധം സംഘര്‍ഷമാണ് കേരള നിയമസഭയില്‍ ഇന്നുണ്ടായിട്ടുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×