June 13, 2026 |
Share on

തുടരുന്ന തോല്‍വി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ രാജിവച്ചു

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ സ്ഥാനം ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് നേരിട്ട തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ടെയ്‌ലര്‍ ഒഴിഞ്ഞത്. സഹപരിശീലകനായ ട്രവര്‍ മോര്‍ഗനാണ് ടീമിന്റെ പുതിയ പരിശീലകന്‍. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് നാല് തോല്‍വിയും ഒരു സമനിലയും ഒരു ജയവും ആണ് അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ആറുകളികളിലും നിരന്തരമായ പരീക്ഷണങ്ങളാണ് […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ സ്ഥാനം ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് നേരിട്ട തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ടെയ്‌ലര്‍ ഒഴിഞ്ഞത്. സഹപരിശീലകനായ ട്രവര്‍ മോര്‍ഗനാണ് ടീമിന്റെ പുതിയ പരിശീലകന്‍. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് നാല് തോല്‍വിയും ഒരു സമനിലയും ഒരു ജയവും ആണ് അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. ആറുകളികളിലും നിരന്തരമായ പരീക്ഷണങ്ങളാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്ലാ കളികളിലും ഫോര്‍മേഷനില്‍ മാറ്റം വരുത്തിയിരുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. വിജയകരമായ ഒരു ഫോര്‍മേഷന്‍ കണ്ടെത്താന്‍ ടെയ്‌ലറിന് കഴിഞ്ഞതുമില്ല. പരസ്പര ധാരണയോടെയാണ് മോര്‍ഗന്‍ സ്ഥാനം ഒഴിയുന്നത് എന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് പറഞ്ഞു. ഇതാദ്യമായാണ് ടൂര്‍ണമെന്റിനിടെ ഐഎസ്എല്‍ ടീം പരിശീലകന്‍ രാജിവയ്ക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×