കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്ന വാഹനങ്ങള്‍ ഉടന്‍ കണ്ടുകെട്ടണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആണ് ഉത്തരവിട്ടത്. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.Kerala dumping medical waste in Tamil Nadu; vehicles should be confiscated of Madras High Court
കേരളത്തില്‍ നിന്ന് മാലിന്യങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ 2024 ഡിസംബറിലാണ് തിരുനെല്‍വേലി പൊലീസ് പിടിച്ചെടുത്തത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈയിലെ സൗത്ത് സോണ്‍ പിന്നീട് അനധികൃതമായി തള്ളുന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ട്രക്ക് വിട്ട് നല്‍കണമെന്ന ഹര്‍ജി പിന്‍തള്ളി കൊണ്ടാണ് മധുര ബെഞ്ചിന്റെ ഉത്തരവ്.
തമിഴ്നാട് ചീഫ് സെക്രട്ടറി, ആഭ്യന്തര എക്സൈസ് വകുപ്പ് സെക്രട്ടറിമാര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വനംവകുപ്പുകള്‍, ഗ്രാമവികസന പഞ്ചായത്ത് രാജ് വകുപ്പ്, തമിഴ്നാട് മലിനീകരണ ബോര്‍ഡ് നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍, തമിഴ്നാട് പോലീസ് ജനറല്‍ എന്നിവര്‍ക്കെതിരെയും ജസ്റ്റിസ് ബി പുഗലേന്തു വാദമുന്നയിച്ചിട്ടുണ്ട്.
ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തത് പ്രകൃതിക്കൊപ്പം തന്നെ മനുഷ്യന്റെ നിലനില്‍പ്പിനും ഭീഷണിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജൈവ മെഡിക്കല്‍ മാലിന്യങ്ങളുടെ തെറ്റായ നിര്‍മ്മാര്‍ജ്ജന രീതി കൊണ്ടുണ്ടാവുന്ന
ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തും പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടും ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ തമിഴ്നാട് കൊണ്ടുവന്നത്. ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതുമൂലമുള്ള രോഗങ്ങള്‍, തുറസായ സ്ഥലത്ത് തള്ളുന്നത് മൂലമുണ്ടാവുന്ന രോഗങ്ങളെക്കുറിച്ചും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തിരുനല്‍വേലി, നടുകല്ലൂര്‍, കൊടഗനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തള്ളുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ അടക്കം നടപടി സ്വീകരിച്ചിരുന്നു. സമരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ഭരണകൂടം അന്വേഷണം കാര്യക്ഷമമാകുകയും സിറിഞ്ച്, ആശുപത്രി കുപ്പികള്‍, രക്ത സാമ്പിളുകള്‍ എന്നിവ ശേഖരിച്ച് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ക്രെഡന്‍സ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് മാലിന്യങ്ങളെന്ന് സ്ഥിരീകരിച്ചിരുന്നു.Kerala dumping medical waste in Tamil Nadu; vehicles should be confiscated of Madras High Court
Content Summary: Kerala dumping medical waste in Tamil Nadu; vehicles should be confiscated of Madras High Court