ദേവസ്വം ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്
ശബരിമലയില്‍ പ്രവേശിക്കാനുള്ള 10 വയസുകാരിയുടെ അപേക്ഷ നിരാകരിച്ച് കേരള ഹൈക്കോടതി. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്, അവരുടെ ആര്‍ത്തവ കാലം പരിഗണിച്ച് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി കാലങ്ങളായി നല്‍കാറില്ല. എന്നാല്‍ 2018 ല്‍ സുപ്രിം കോടതി ഭരണഘടന ബഞ്ച് എല്ലാ പ്രായത്തിലുള്ള സ്തീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഏറെ വിവാദമായ ഈ ഉത്തരത്തവിന് പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ കേരളം വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വേദിയായി മാറുകയായിരുന്നു. കേരള സര്‍ക്കാര്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ആദ്യഘട്ടത്തില്‍ ഒപ്പം നിന്നെങ്കിലും പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റുകയാണുണ്ടായത്.
ഭരണഘടന ബഞ്ചിന്റെ 2018 ലെ ഉത്തരവ് ചോദ്യം ചെയ്തു ശബരിമല തന്ത്രി കണ്ഠര് രാജീവരര് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രിം കോടതി വിശാലബഞ്ചിന്റെ പരിഗണനയിലാണ്. അതുമൂലം നേരത്തെയുള്ള പ്രായപരിധി ഇപ്പോള്‍ ശബരിമലയില്‍ ബാധകമാണ്.
ജസ്റ്റീസ് അനില്‍ കെ മേനോന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ്. ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി 10 വയസുള്ള പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ഈ വിഷയം സുപ്രിം കോടതിയുടെ വിശാലബഞ്ചിനു മുമ്പാകെ വാദം കേള്‍ക്കാന്‍ കിടക്കുന്നുണ്ടെന്നതിനാല്‍ ഇപ്പോഴത്തെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതിക്ക് സാധിക്കില്ലെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയതെന്ന് ബാര്‍ ആന്‍ഡ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശബരിമല ദര്‍ശനത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള തന്റെ അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം നിഷേധിച്ചതോടെയാണ് 10 വയസുകാരി ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലാണ് ശബരമില ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ആര്‍ത്തവം ആരംഭിച്ച പെണ്‍കുട്ടികളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള സൗകര്യാര്‍ത്ഥം മാത്രമാണ് 10 വയസ് എന്ന പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പ്രാഥമിക വാദം. തനിക്കിപ്പോഴും ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചിരുന്നു. 1965 ലെ ഹിന്ദു പൊതു ആരാധാന(പ്രവേശനാധികാരം) നിയമം അനുസരിച്ചോ, ഭരണഘടനയുടെ 15,25,26 ചട്ടങ്ങള്‍ പ്രകാരവും പ്രായപരിധി പണ്ടുകാലം മുതല്‍ നിലനിന്നുപോരുന്നതാണെന്നും, അത് അവകാശലംഘനമല്ലെന്നും, എസ് മഹാദേവന്‍ വേഴ്‌സസ്, സെക്രട്ടറി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസിലെ വിധിയും 10 വയസുകാരിയുടെ ഹര്‍ജി നിരാകരിച്ചുകൊണ്ട് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള മതസ്വാതന്ത്ര്യവും മൂന്നാം ഭാഗം, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14-ലെ വ്യവസ്ഥകളും തമ്മിലുള്ള പരസ്പരബന്ധം സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രിം കോടതിയുടെ വിശാല ബെഞ്ച് തീരുമാനം എടുക്കേണ്ടതായതിനാല്‍ പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളുന്നതാണ് ഉചിതമെന്ന കാര്യം ഹൈക്കോടതി പരിഗണിക്കുന്നുവെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. kerala-high-court-recently-refused-to-permit-a-ten-year-old-girl-to-enter-the-sabarimala-temple
Content Summary; kerala high court recently refused to permit a ten year old girl to enter the sabarimala temple