മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ കൂടുതല്‍ തുറന്നുകാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത് എന്ന് ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍.രാജഗോപാല്‍. കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി ഭീഷണിപെടുത്തിയത് ഒറ്റുകാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം ആളുകളുടെ ജനാധിപത്യ വിരുദ്ധത ജനങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ തുറന്നുകാട്ടണം. ഇതോടെ ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകത്തോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറയാന്‍ സുരേഷ്‌ഗോപി തയാറാകണം. അല്ലാത്തപക്ഷം സുരേഷ്‌ഗോപിയുടെ വാര്‍ത്തനല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ വ്യക്തിയാണ് എന്നത് കൂടി ഒപ്പം നല്‍കണം. എന്നിട്ടും തിരുത്തിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ പാലക്കാട് പ്രചരണം നടത്താന്‍ എത്തുന്ന ബിജെപി നേതാക്കളുടെ വാര്‍ത്തകളുടെ ഒപ്പം വരെ ഈ വിവരം നല്‍കണം. ഇങ്ങനെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ എഡിറ്റര്‍മാര്‍ തയാറാകണമെന്നും ആര്‍.രാജഗോപാല്‍ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ ദുര്‍ഗുണപരിഹാര ശാലയില്‍ അയക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു പറഞ്ഞു. തൊഴിലിനോടുള്ള ഉത്തരവാദിത്വം പുലര്‍ത്തുന്നത് കൊണ്ടാണ് സുരേഷ്‌ഗോപി ജനപ്രതിനിധിയായി ഇരിക്കുന്ന കാലം റിപോര്‍ട്ട് ചെയ്യുമെന്നും കെയുഡബ്ലൂജെ സംസ്ഥാനസമിതി അംഗവും 24 ന്യൂസ് അസി.എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ബി.ദിലീപ്കുമാര്‍ പറഞ്ഞു. ഉത്തരവാദിത്വപൂര്‍വ്വം പെരുമാറാന്‍ സുരേഷ്‌ഗോപി തയാറാകണം. സുരേഷ്‌ഗോപി രാജാവും മറ്റുള്ളവര്‍ പ്രജകളും അല്ലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാനേജിങ് കമ്മിറ്റി അംഗവും റിപ്പോര്‍ട്ടര്‍ചാനല്‍ നോര്‍ത്ത് ഇന്ത്യ ഹെഡുമായ പിആര്‍ സുനില്‍ പറഞ്ഞു. കെയുഡബ്ലിയുജെ സംസ്ഥാനഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹിഘടകം പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഘടകം അധ്യക്ഷന്‍ പ്രസൂന്‍ എസ് കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ഡി.ധനസുമോദ് സ്വാഗതം പറഞ്ഞു. എം.പ്രശാന്ത്,സി.ആര്‍.രജിത്,ഡൊമിനിക് സാവിയോ എന്നിവര്‍ സംസാരിച്ചു. kerala journalist union delhi fraction protest meeting against suresh gopi who threatened channel reporter
Content Summary; kerala journalist union delhi fraction protest meeting against suresh gopi who threatened channel reporter