തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് പരിക്കേറ്റത്.uma thomas
സ്റ്റേഡിയത്തിൽ നടക്കുന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാനാണ് ഉമ തോമസ് കലൂരെത്തിയത്.uma
സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമ തോമസ് താഴെ വീഴുകയായിരുന്നു. വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. 15 ഉയരത്തിൽ നിന്നാണ് വീണത്. കോൺക്രീറ്റിൽ തലയിടിച്ചാണ് വീഴ്ചയുണ്ടായത്. വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്. ശ്വാസകോശത്തിനും നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തലച്ചോറിനും ശ്വാസകോശത്തിനുമേറ്റ പരിക്ക് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഉമ തോമസ് നിലവിൽ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റേജ് കെട്ടിയതിന്റെ അപാകതയാണോ അപകടത്തിന് കാരണമായത് എന്നതിൽ വ്യക്തത വരേണ്ടതുണ്ട്.uma thomas