June 05, 2026 |
Share on

കേരള വിനോദസഞ്ചാര വകുപ്പിന്റെ സമ്മര്‍ മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍

മാര്‍ച്ച് ഒന്നു മുതല്‍ എപ്രില്‍ 15 വരെ 46 ദിവസമാണ് കെടിഡിസി യാത്രകള്‍ ഒരുക്കിയിരിക്കുന്നത്

കേരള വിനോദസഞ്ചാര വകുപ്പിന്റെ (കെടിഡിസി) സമ്മര്‍ മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നു മുതല്‍ എപ്രില്‍ 15 വരെ 46 ദിവസമാണ് കെടിഡിസി യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു തരം പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള യാത്ര, അതാത് പ്രദേശത്തെ കാഴ്ചകള്‍ കാണുന്നതിനുള്ള യാത്ര, വിമാനത്താവളം/റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെടിഡിസി ഹോട്ടലിലേയ്ക്കും തിരിച്ചുമുള്ള യാത്ര എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്.

കെടിഡിസി ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍ ഉള്ള സ്ഥലങ്ങള്‍ ബന്ധിപ്പിച്ചാണ് വിനോദസഞ്ചാരികള്‍ക്ക് പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. പാക്കേജ് തുക സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന വാഹനത്തിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സഞ്ചാരികളുടെ ആവശ്യാനുസരണം പാക്കേജില്‍ മാറ്റങ്ങള്‍ വരുത്താനും സൗകര്യമുണ്ട്.

പാക്കേജുകളും നിരക്കുകളും

മൂന്നാര്‍-കുമരകം-കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് അഞ്ച് രാത്രി/ ആറ് പകല്‍ ദിവസത്തെ ടൂര്‍. 37,529 രൂപ മുതല്‍ 63,486 രൂപ വരെ

കൊച്ചി-മൂന്നാര്‍-കുമരകം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് അഞ്ച് രാത്രി/ ഏഴ് പകല്‍ ദിവസത്തെ ടൂര്‍. 43,784 രൂപ മുതല്‍ 73,719 രൂപ വരെ

തിരുവനന്തപുരം-കോവളം-കുമരകം-തേക്കടി-മൂന്നാര്‍-കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഏഴ് രാത്രി/ എട്ട് പകല്‍ ദിവസത്തെ ടൂര്‍. 51,719 രൂപ മുതല്‍ 87,035 രൂപ വരെ

കെടിഡിസി പാക്കേജുകളേക്കുറിച്ച് കൂടുതല്‍ അറിയാന്‍- https://goo.gl/ooHbSN

Leave a Reply

Your email address will not be published. Required fields are marked *

×