February 17, 2025 |

കമാല’യോ ‘ കമേലയോ അല്ല, ഞാന്‍ കമല

കമല ഹാരിസിനെ കുറിച്ച് കൂടുതലറിയാം

ജോ ബൈഡൻ്റെ പിന്മാറ്റത്തോടെ കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകൾ ഉയർന്നു വരികയാണ്. അതോടപ്പം ട്രംപിനെതിരായ മത്സരത്തിൽ കമലാ ഹാരിസ് ബൈഡനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ചില സർവേകളും പുറത്ത് വരികയും ചെയ്തു. സ്ഥാനാർത്ഥിയായി കമലയെത്തിയാൽ ട്രംപ് കമല പോരാട്ടം മുറുകും എന്നത് നിസ്സംശയം പറയാൻ സാധിക്കും. കമലയോടുള്ള ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റം പല തവണ ചർച്ചാ വിഷയമായതാണ്. രണ്ട് തവണ രാക്ഷസി എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ 2020 ഓഗസ്റ്റിൽ കമല ഹാരിസിനെ ജോ ബൈഡൻ്റെ റണ്ണിംഗ് മേറ്റ് ആയി തെരഞ്ഞെടുത്തതിന് ശേഷം കമല പൊതുജനസമ്മത അല്ലെന്ന തരത്തിൽ പ്രഖ്യാപിക്കുയും ചെയ്തിരുന്നു. know about kamala harris

ആരാണ് കമല ഹാരിസ് ?

ഡോണൾഡ് ജെ ഹാരിസിന്‌റെയും ശ്യാമള ഗോപാലന്‌റെയും മകളായി 1964 ഒക്ടോബർ 20ന് ഓക്‌ലൻഡിലായിരുന്നു കമല ഹാരിസിന്‌റെ ജനനം. കമലക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചനം നേടിയത്. തുടർന്ന് കമലയും സഹോദരിയും കാനഡയിലേക്ക് മാറുകയും ചെയ്തു. കമല തൻറെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അവിടെയാണ്. തുടർ പഠനം പൂർത്തിയാക്കിയത് വാഷിങ്ടൺ ഡിസിയിലും. ഹോവേഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് കമല ബിരുദം നേടി. വിദ്യാഭ്യാസമില്ലാതിരുന്ന തന്റെ മുത്തശ്ശി, ഗർഭനിരോധനത്തിനും ഗാർഹിക പീഡനത്തിനും എതിരെ ധീരമായി പോരാടിയ വ്യക്തിയാണ് എന്നാണ് കമല ഹാരിസിൻ്റെ ഓർമ്മക്കുറിപ്പായ ‘ ദി ട്രൂത്ത്സ് വീ ഹോൾഡിൽ’ മുത്തശ്ശിയേയും അവരുടെ രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങളെയും കുറിച്ച് എഴുതിയത്. 1987 ലാണ് കമല നിയമപഠനത്തിനായി കാലിഫോർണിയയിലേക്കു മടങ്ങിയത്. ലോയിൽ ബിരുദം നേടിയ ശേഷം, പിന്നീട് സ്വന്തം നാട്ടിലേക്കു താമസം മാറുകയും പ്രോസിക്യൂട്ടറായി കരിയർ കെട്ടിപ്പടുക്കുകയുമായിരുന്നു.

ഹോവാർഡ് സർവകലാശാലയിൽ വച്ചാണ് കമലാ ഹാരിസ് തൻ്റെ രാഷ്ട്രീയ ജീവിതം വികസിപ്പിച്ചെടുത്തത്. 1867-ൽ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിതമായ ഈ സർവ്വകലാശാല മെക്ക എന്നാണറിയപ്പെടുന്നത്. അടിമകളായിരുന്ന 4 ദശലക്ഷം ആളുകൾക്ക് വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ പ്രൊഫഷണൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനാണ് സർവകലാശാല സ്ഥാപിച്ചത്.

1988-ലാണ് കമല ഹാരിസിന് ഓക്ക്‌ലാൻഡിലെ ജില്ലാ അറ്റോർണി ഓഫീസിൽ ഇൻ്റേൺഷിപ്പ് ലഭിക്കുന്നത്. കമലയുടെ സുഹൃത്തുക്കളും സമപ്രായക്കാരും അവളുടെ ഈ തീരുമാനത്തിൽ ആശ്ചര്യപ്പെട്ടെങ്കിലും, ഒരു പ്രോസിക്യൂട്ടർ ആകുക എന്നതാണ് തന്റെ യഥാർത്ഥ വഴിയെന്ന് കമല ഹാരിസ് കണ്ടെത്തിക്കഴിഞ്ഞിരുന്നു. 2014-ലായിരുന്നു കമലയുടെ വിവാഹം. കാലിഫോർണിയയിലെ അഭിഭാഷകനായ ഡഗ് എംഹോഫാണ് കമലയുടെ ജീവിത പങ്കാളി. 2016-ലാണ് അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലേക്ക് കമല തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കറുത്ത വർഗക്കാരിയും ആദ്യ ഇന്ത്യൻ വംശജയുമായിരുന്നു കമല. അക്കാലത്ത് പ്രസിഡന്റായിരുന്ന ഡോണൾഡ്‌ ട്രംപിന്റെ കടുത്ത വിമർശകയായിരുന്നു കമല.

നീതി ലഭിക്കുന്നതിന് വേണ്ടി സിസ്റ്റത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുകയാണെന്ന് കമലാ ഹാരിസ് വാദം, ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. പ്രത്യേകിച്ച് 2019 ൽ കമല ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി മത്സരിക്കുമ്പോൾ, തുളസി ഗബ്ബാർഡ്, കഞ്ചാവ് കൈവശം കുറ്റത്തിന് 1,500-ലധികം ആളുകളെ ജയിലിൽ അടച്ചിട്ടുണ്ടെന്ന് ആരോപിച്ചു. എന്നാൽ താൻ കാലിഫോർണിയയുടെ അറ്റോർണി ജനറലായിരിക്കെ,  മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് അപൂർവ്വമായി മാത്രമേ പ്രോസിക്യൂട്ട്  ചെയ്തിട്ടുള്ളുവെന്നും  ജയിൽവാസം ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും കമല ഹാരിസ് അവകാശപ്പെടുന്നു.

മാധ്യമ പ്രവർത്തകർ കമലാ ഹാരിസിനെ പലപ്പോഴും വ്യക്തിപരമായി ആക്രമിച്ചിരുന്നു. ഫോക്‌സ് ന്യൂസ് അവതാരകരും റേഡിയോ ഹോസ്റ്റുകളും കമലയ്ക്ക് സത്യസന്ധതയില്ലാത്തവൾ യോഗ്യതയില്ലാത്തവൾ എന്ന മുദ്രണങ്ങളും ചാർത്തി കൊടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കമല ഹാരിസിനെ “മെത്ത” എന്ന് അഭിസംബോധന ചെയ്ത സ്‌പെക്ടേറ്ററിലെ ഒരു ലേഖനം മൂലം റഷ് ലിംബോ, അനുചിതമായ ബന്ധങ്ങളിലൂടെയാണ് കമല തൻ്റെ കരിയർ മുന്നോട്ട് നയിച്ചതെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. കമല ഹാരിസിനെതിരെ “ജോ ആൻഡ് ദി ഹോ” എന്ന മുദ്രാവാക്യമുള്ള ടി-ഷർട്ടുകൾ ആമസോണിൽ വ്യാപകമായി വിറ്റഴിക്കുകയും ചെയ്തിരുന്നു. സ്വന്തം പേര് തന്നെ കളിയാക്കി തനിക്കെതിരെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അതിനുള്ള മറുപടിയായി തന്റെ പേരെങ്ങനെ ഉച്ഛരിക്കണം എന്ന വീഡിയോയും കമല പുറത്തിറക്കിയിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയാണ് കമല എന്ന് പറയുമ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കമലയ്ക്ക് സാധിച്ചിട്ടില്ലെന്ന വിമർശനവും കമല നേരിട്ടിട്ടുണ്ട്.

content summary;  Kamala Harris things to know about the woman who might be president

×