July 17, 2025 |
Share on

ലോകത്തിലെ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ കൊച്ചിയും

കൊച്ചിക്കാര്‍ വര്‍ഷത്തില്‍ 88 മണിക്കൂറാണ് ബ്ലോക്കില്‍ കളയുന്നത്

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വികസനം ഉണ്ടാകേണ്ടതാണ്. നഗരവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ് വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക്. വികസനം എത്രയൊക്കെ വന്നാലും ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമോ എന്നത് ഉത്തരം കിട്ടാത്ത കാര്യവുമാണ്. ആഗോളവ്യാപകമായി എല്ലാ നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഗതാഗതക്കുരുക്ക്. ഇന്ത്യയിലെ മിക്ക നഗരങ്ങളും ഈ ഗതാഗതക്കുരുക്കില്‍ വലയുകയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഇടംപിടിച്ചിരിക്കുകയാണ്.kochi is the one of the most traffic congested cities in the world 

കൊച്ചിക്കാര്‍ വര്‍ഷത്തില്‍ ട്രാഫിക് ബ്ലോക്കില്‍ സമയം കളയുന്നത് 88 മണിക്കൂറാണെന്നാണ് ടോം ടോം ട്രാഫിക് ഇന്‍ഡക്‌സിന്റെ 2024 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 10 കിലോമീറ്റര്‍ യാത്രയ്ക്കായി ഏകദേശം 28 മിനിറ്റും 30 സെക്കന്റുമാണ് ചെലവഴിക്കപ്പെടുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരം കൊല്‍ക്കത്തയാണ്. ലോകത്തിലാകട്ടെ രണ്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. വര്‍ഷത്തില്‍ 110 മണിക്കൂറാണ് ഇവിടെ ജനം ട്രാഫിക്കില്‍ കുരുങ്ങുന്നത്. 10 കിലോമീറ്റര്‍ മറികടക്കാന്‍ 34 മിനിറ്റും 33 സെക്കന്റുമാണ് വേണ്ടിവരുന്നത്.

 

new report

ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന ലോകത്തിലെ മൂന്നാമത്തെ നഗരം ബെംഗളൂരുവാണ്. ഇന്ത്യയിലാകട്ടെ രണ്ടാമതാണ് ബെംഗളൂരു. വര്‍ഷത്തില്‍ 117 മണിക്കൂറാണ് ഇവിടുത്തുകാര്‍ റോഡുകളില്‍ ചിലവഴിക്കുന്നത്. ഇവിടെ 10 കിലോമീറ്റര്‍ താണ്ടാന്‍ 34 മിനിറ്റും 10 സെക്കന്റുമാണ് വേണ്ടിവരിക. തൊട്ടടുത്ത നഗരം പൂനെയാണ്. 33 മിനിറ്റും 22 സെക്കന്റും വേണം പുനെയില്‍ തിരക്കുള്ള സമയത്ത് 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍. ഒരു വര്‍ഷത്തില്‍ 108 മണിക്കൂറുകള്‍ നഗരത്തിലെ തിരക്കില്‍ ചെലവിടേണ്ടി വരുന്നത്. ഇന്ത്യയില്‍ നാലാമത് ഹൈദരാബാദാണ്. ലോകത്തില്‍ 18-ാംമതും. ഇവിടെ 31 മിനിറ്റും 30 സെക്കന്റും വേണം 10 കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍.

കൊളംബിയന്‍ നഗരമായ ബാരന്‍ക്വില്ലയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന നഗരം. 10 കിലോമീറ്ററിനായി 36 മണിക്കൂറും ആറ് മിനിറ്റുമാണ് വേണ്ടിവരുന്നത്. ലോകത്തിലെ 64 രാജ്യങ്ങളിലായി 500 നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ വിശകലനം ചെയ്ത് ടോം ടോം ട്രാഫിക് ഇന്‍ഡക്‌സ് പുറത്തിറക്കിയ 14-ാം പതിപ്പാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.kochi is the one of the most traffic congested cities in the world 

Content Summary: kochi is the one of the most traffic congested cities in the world

Leave a Reply

Your email address will not be published. Required fields are marked *

×