July 17, 2026 |
Share on

ലാലിസം; മോഹന്‍ ലാല്‍ അയച്ച ചെക്ക്‌ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി

അഴിമുഖം പ്രതിനിധി ലാലിസം പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക തിരിച്ചയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി. മോഹന്‍ലാല്‍ സ്പീഡ് പോസ്റ്റ് വഴി ഇന്നലെ അയച്ച 1.63 കോടി രൂപയുടെ ചെക്കാണ് ജേക്കബ് പുന്നൂസ് ഇന്ന് കൈപ്പറ്റിയത്.  സര്‍ക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് കഴിഞ്ഞദിവസം മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയപ്പെട്ടതെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനിപ്പിച്ചതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നുംഅദ്ദേഹം വ്യക്തമാക്കിയിരുന്നു.  അതെസമയം മോഹന്‍ലാലില്‍ നിന്നും […]

അഴിമുഖം പ്രതിനിധി

ലാലിസം പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക തിരിച്ചയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി. മോഹന്‍ലാല്‍ സ്പീഡ് പോസ്റ്റ് വഴി ഇന്നലെ അയച്ച 1.63 കോടി രൂപയുടെ ചെക്കാണ് ജേക്കബ് പുന്നൂസ് ഇന്ന് കൈപ്പറ്റിയത്. 

സര്‍ക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് കഴിഞ്ഞദിവസം മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയപ്പെട്ടതെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനിപ്പിച്ചതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നുംഅദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതെസമയം മോഹന്‍ലാലില്‍ നിന്നും തുക തിരികെ വാങ്ങില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പരിപാടി നടത്തിയതിന്റെ പേരില്‍ മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ദുഖമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×