June 04, 2026 |
Share on

ഡബിള്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഗാനോപഹാരം

തന്റെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ആകാശ് കെ ഉസ് പാര്‍ ഭി’ എന്ന ഗാനമാണ് ലത താരത്തിന് ഉപഹാരമായി നല്‍കിയത്

ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഗാനോപഹാരം. വാങ്കഡ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ പ്രകടനം കണ്ട് മനം നിറഞ്ഞ ഇന്ത്യയുടെ വാനമ്പാടി തന്റെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ആകാശ് കെ ഉസ് പാര്‍ ഭി’ എന്ന ഗാനമാണ് താരരത്തിന് ഉപഹാരമായി അയ്ച്ചുകൊടുത്തത്.

235 റണ്‍സെടുത്ത വിരാടിന് തന്റെ പ്രത്യേക സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് ലത മങ്കേഷ്‌കര്‍ ഗാനം സമര്‍പ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ലതയുടെ സമ്മാനം. ലതാ മങ്കേഷ്‌കറിന് പുറമെ ബോളിവുഡ് താരം ഷാരൂഖ് ഖാനും വിരാടിനെ പ്രശംസിച്ച് രംഗത്തെത്തി. വിരാടിന്റെ ബാറ്റിംഗ് കാണുന്നതിലും വലിയ സന്തോഷം മറ്റൊന്നുമില്ലെന്നായിരുന്നു കിംഗ് ഖാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

ലതാ മങ്കേഷ്‌കറിന്റെ ട്വീറ്റ്

Leave a Reply

Your email address will not be published. Required fields are marked *

×