ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദത്തോടനുബന്ധിച്ച് തമിഴ്നാട് തീരദേശ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 13-വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കാഞ്ചീപുരം, തിരുള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലും നാളെ മുതൽ മഴ ശക്തമാകാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് (12 ഡിസംബർ) ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നാളെ (13 ഡിസംബർ) തമിഴ്നാട്ടിലെ 23 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായുണ്ടെന്നാണ് മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, ദിണ്ടുക്കൽ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുരൈ, അരിയലൂർ, കള്ളക്കുറിച്ചി, കടലൂർ, വിഴുപ്പുറം, ചെങ്കൽപട്ട്, കാഞ്ചിപുരം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലും കാരൈക്കാൽ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്. 13-ന് നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
ഡിസംബർ 13ന് പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 13ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
content summary; latest rain alert Kerala and Tamilnadu