ലോസ് ആഞ്ചൽസിൽ കുടിയേറ്റ പ്രതിഷേധം കനക്കുകയാണ്. കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത ട്രംപിന്റെ മനുഷ്യത്വരഹിതമായ നടപടിയ്ക്കെതിരെ രംഗത്തുവന്നിരിക്കയാണ് ഇമിഗ്രേഷൻ വിഭാഗം. അറസ്റ്റു ചെയ്ത കുടിയേറ്റക്കാരെ ദിവസങ്ങളോളാം ഭക്ഷണവും വെള്ളവും നൽകാതെയാണ് തടവിലാക്കിയതായതെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കി.
വ്യാഴാഴ്ച ആരംഭിച്ച ഭരണകൂട നടപടിയിൽ മൂന്ന് കുട്ടികളുൾപ്പെടുന്ന ഒരു കുടുംബത്തെ ലോസ് ആഞ്ചൽസിലെ ഒരു സർക്കാർ സ്ഥാപനത്തിന്റെ ബേസ്മെന്റിൽ 48 മണിക്കൂറോളം തടവിലാക്കിയതായി ഇമിഗ്രന്റ് ഡിഫൻഡേഴ്സ് ലോ സെന്ററിലെ (ImmDef) അഭിഭാഷകർ പറഞ്ഞു. മൂന്ന് വയസുള്ള ഇളയകുട്ടിക്ക് ഒരു പാക്കറ്റ് ചിപ്സ്, ഒരു ചെറിയ കാർട്ടൽ പാൽ എന്നിവ മാത്രം ഒരു ദിവസത്തെ ഭക്ഷണമായി നൽകി. അറസ്റ്റ് ചെയ്ത തടവിലാക്കിയ ആദ്യ ദിനത്തിൽ കുടുംബത്തിന് വെള്ളം നൽകാൻ നാഷണൽ ഗാർഡുകൾ തയ്യാറായിരുന്നില്ല. രണ്ടാം ദിവസം അഞ്ച് പേർക്ക് കൂടി ഒരു കുപ്പി വെള്ളം നൽകി. മുറിയിൽ ഒരു ഫാൻ ഉണ്ടായിരുന്നെങ്കിലും അത് ഗാർഡിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് സജ്ജമാക്കിയിരുന്നതെന്ന് അഭിഭാഷകർ വ്യക്തമാക്കി. സ്ത്രീകൾക്കോ കുട്ടികൾക്കോ ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ല, സ്ത്രീകൾക്ക് പ്രത്യേക തടവറ സജ്ജമാക്കുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ ചോദ്യങ്ങളുയർന്നപ്പോൾ തുറസായ പ്രദേശത്ത് ഒരു താത്കാലിക കൂടാരം സ്ഥാപിച്ച് സ്ത്രീകളെയും കുട്ടികളെയും അങ്ങോട്ട് മാറ്റുകയാണ് ചെയ്തത്. പിന്നീട് കുടുംബങ്ങളെ ടെക്സസിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ സ്ഥാപിച്ച ഒരു തടവറയിലേക്ക് മാറ്റി. അറസ്റ്റിലായ കുടിയേറ്റക്കാരെ തടവിലിരിക്കുന്ന സമയത്ത് അഭിഭാഷകരോട് സംസാരിക്കാൻ അനുവദിച്ചിരുന്നില്ല.
അറസ്റ്റിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധം തടുക്കാൻ കാലിഫോർണിയയിലെ നേതാക്കളുടെ എതിർപ്പ് അവഗണിച്ച് വൻ സൈനിക വൃത്തത്തെയാണ് ട്രംപ് ഭരണകൂടം നഗരത്തിൽ വിന്യസിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഏകദേശം 118ഓളം കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ അറസ്റ്റിലായ കുടിയേറ്റക്കാരുടെ ഒരു പ്രത്യേക പട്ടിക തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിൽ പകുതിലധികം ആളുകളുടെയും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അറസ്റ്റിലായ കൂടുതൽ ആളുകളെയും ലോസ് ആഞ്ചൽസിലെ സർക്കാർ സ്ഥാപനങ്ങളിലാണ് തടവിലാക്കിയത്. തടവിലായവർക്ക് നിയമ സഹായങ്ങൾ നൽകുന്നതിനും അവരോട് സംസാരിക്കുന്നതിനുമായി അഭിഭാഷകരും കുടുംബാഗങ്ങളും മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഫെഡറൽ ഏജന്റുമാരും ദേശീയ ഗാർഡ് സേനയും വിലക്കി. അറസ്റ്റ് ചെയ് നിരവധി പേരെ ഇതിനകം നാടുകടത്തിയതായും റിപ്പോർട്ടുകളുണ്ട്. നിയമ സഹായം ലഭിക്കാനെന്ന വ്യാജേന കുടിയേറ്റക്കാരെ നാടുകടത്തലുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പു വയ്പ്പിച്ചതായും ആരോപണങ്ങളുയരുന്നു.
content summary: Lawyers say families arrested in LA ICE raids were held in basements with limited access to food and water