ജർമ്മനിയിൽ വലത് കോട്ട തകർത്ത് ഇടത് പാർട്ടിയായ ലിങ്കെയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം. വലതുപാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയുടെ (എഎഫ്ഡി) പ്രചരണങ്ങളെയെല്ലാം വിഫലമാക്കി കൊണ്ടാണ് തീവ്ര ഇടതുപക്ഷ പാർട്ടിയുടെ മുന്നേറ്റം. ഇടതുപക്ഷത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് ആയിരിക്കും ഈ ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്നാണ് പ്രവചനം. നിലവിൽ രാജ്യത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാർട്ടിയാണ് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി. എഎഫ്ഡിയുടെ പ്രാതിനിധ്യം കണക്കിലെടുത്ത് ഇലോൺ മസ്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുത്തിരുന്നു.
സോഷ്യലിസത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് രാജ്യത്താകമാനമുള്ള സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ ലിങ്കെ നേടിയെടുത്തത്. തുല്യ വരുമാനം, കാലാവസ്ഥ സംരക്ഷണം, സമാധാനം എന്നീ ആശയങ്ങൾ മുൻനിർത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇടത് എംപിമാരിൽ ഒരാളായ ഹെയ്ഡി റെയ്ചിന്നെക്, പാർലമെന്റിലെ മുന്നണി സ്ഥാനാർത്ഥികളിൽ ഒരാളായ ഫ്രെഡറിക് മെർസിനെ വിമർശിക്കുന്ന ഒരു പ്രസംഗം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വലതുപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ചതിനായിരുന്നു വിമർശനം. “രാജ്യത്തിന്റെ അവസ്ഥ മോശമാക്കാൻ നീ നിന്നെ തന്നെ ഒരു കുറ്റവാളിയാക്കി” എന്ന് ഹെയ്ഡി റെയ്ചിന്നെക് പറഞ്ഞു. ഈ രാജ്യത്തിന് വേണ്ടി നമുക്ക് ഫാസിസത്തെ ചെറുക്കാമെന്ന ഹെയ്ഡിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ഏകദേശം 30 മില്യൺ ആളുകൾ കാണുകയും ചെയ്തു.
ഇലോൺ മസ്കും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടിയേറ്റ- ഇസ്ലാം വിരുദ്ധ നയങ്ങളുടെ വക്താക്കളായ എഎഫ്ഡിയെ പരസ്യമായി പിന്തുണച്ചതോടെയാണ് തിരഞ്ഞെടുപ്പ് മത്സരം കടുത്തത്. നഗരങ്ങളിലെ വാടക വർദ്ധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇടത്പക്ഷം മാത്രമാണ് ഈ വിഷയം അഭിസംബോധന ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഇടത് പ്രതിനിധികളിൽ ഒരാളായ മൈക്കൾ മുളിച് പറഞ്ഞു.
ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം ഫലമായിരിക്കും എസ്പിഡിയ്ക്ക് ലഭിക്കുകയെന്ന് പ്രവചനങ്ങളുണ്ട്. ഇടതുപക്ഷത്തിന്റെ ഏറ്റവും പ്രമുഖ മുഖമായിരുന്ന സഹ്ര വാഗെൻക്നെക്റ്റ് , ഇടത് നിന്ന് കൂറുമാറി ഒരു വർഷം മുമ്പാണ് സ്വന്തം പാർട്ടി രൂപീകരിച്ചത്. കുടിയേറ്റം വെട്ടിക്കുറയ്ക്കുക, ജർമ്മൻ പൗരന്മാർക്കുള്ള സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ക്രെംലിനുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുക എന്നിവയ്ക്കുള്ള ആഹ്വാനങ്ങൾ സഹ്ര വാഗെൻക്നെക്റ്റിന്റെ പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ജൂണിലെ യൂറോപ്യൻ തിരഞ്ഞെടുപ്പുകളിലും സെപ്റ്റംബറിലെ തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം, ആഭ്യന്തര ഭിന്നതകൾക്കിടയിൽ സഹ്ര വാഗെൻക്നെക്റ്റിന്റെ ബിഎസ്ഡബ്ല്യു പാർട്ടിയുടെ ദേശീയ പ്രചാരണം പരാജയപ്പെട്ടു. അഭിപ്രായ വോട്ടെടുപ്പുകളിൽ പാർലമെന്ററി പ്രാതിനിധ്യത്തിന് അഞ്ച് ശതമാനം തടസ്സം ഏർപ്പെടുത്തിയത് ലിങ്കെ, ബിഎസ്ഡബ്ല്യു, എന്നീ പാർട്ടികളുടെ ആശങ്കയ്ക്ക് വഴി വച്ചിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലിങ്കെ, ഇപ്പോൾ ആറ് മുതൽ ഏഴ് ശതമാനം വരെ പിന്തുണ നേടിയെടുത്തതായും ഇനി ഇത് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പോൾ പറയുന്നു. 2009ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലിങ്കെയുടെ അംഗത്വ നിരക്ക് കുതിച്ചുയർന്നിരുന്നു , കിഴക്കൻ കമ്മ്യൂണിസ്റ്റ് പ്രദേശങ്ങളിൽ തീവ്ര വലതുപക്ഷത്തിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാൻ ലിങ്കെയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച 18 വയസ്സിന് താഴെയുള്ളവർക്കായി നടത്തിയ ഒരു മാതൃകാ തിരഞ്ഞെടുപ്പിൽ ലിങ്കെ 20 ശതമാനം വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. 18 ശതമാനം വോട്ടുകൾ നേടി എസ്ഡിപി മൂന്നാം സ്ഥാനത്തും, മറ്റു പാർട്ടികൾ 16 ശതമാനവും നേടി തുല്യനിലയിലുമായി.
content summary: As Elon Musk continues to involve himself with the AfD, the Linke party is experiencing growing support.