June 26, 2026 |
Share on

കളിക്കാനുള്ള സമയം വെട്ടിക്കുറച്ചു; 7 വയസുകാരന്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍

ഹൈദരാബാദിലെ എസ് ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം

കളിക്കാനുള്ള സമയം വെട്ടിക്കുറച്ചതില്‍ ഏഴ് വയസുകാരന് പരാതി. ഇതില്‍ എന്താണ് അത്ഭുതം എന്ന് ആലോചിക്കേണ്ട. പയ്യന്‍സ് പരാതി പറഞ്ഞത് നേരെ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ചെന്നാണ്. ഹൈദരാബാദിലെ എസ് ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് ഇന്ത്യ ടുഡെ പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

പക്ഷെ സംഭവം പോലീസുകാര്‍ക്ക് തലവേദനയായി. പിന്നെ പരാതിക്കാരനെ സാന്ത്വനിപ്പിക്കാന്‍ മാതാപിതാക്കളെ വിളിച്ചുവരുത്തേണ്ടി വന്നു. കുറച്ച് മിഠായി ഒക്കെ നല്‍കിയപ്പോള്‍ പരാതിക്കാരന്‍ ശാന്തനായി. ടിവി സീരിയലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പോലീസില്‍ പരാതി നല്‍കാന്‍ കുട്ടി തീരുമാനിച്ചതെന്ന് എസ്ആര്‍ നഗര്‍ എസ്എച്ച്ഒ വഹീയുദ്ദീന്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. കുട്ടിയുടെ പിതാവ് ഒരു കേബിള്‍ ഓപ്പറേറ്ററാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×