June 06, 2026 |
Share on

വാതിലിനൊപ്പം കാറ്റില്‍ പറന്നുപോകുന്ന കുട്ടി വൈറലായി

വാതിലിന് സമീപം സ്ഥാപിച്ച സുരക്ഷ ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

കാറ്റിനൊപ്പം പറക്കുക എന്ന പ്രയോഗം നമ്മള്‍ എല്ലായ്‌പ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒഹിയോയിലെ ഒരു കുട്ടിക്ക് ശരിക്കും അത്തരമൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വാതിലിനൊപ്പമാണ് കുട്ടി പറന്നുപോയത്. വാതിലിന് സമീപം സ്ഥാപിച്ച സുരക്ഷ ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മെഡിസണ്‍ ഗാര്‍ഡ്‌നര്‍ എന്ന കുട്ടിയാണ് ഇതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കയ്യില്‍ ഫോണ്‍ പിടിച്ചുകൊണ്ട് കുട്ടി വാതില്‍ തുറക്കുകയായിരുന്നു. എന്നാല്‍ വാതില്‍ തുറന്നതും അകത്തുനിന്നടിച്ച ശക്തമായ കാറ്റില്‍ പുറത്തേക്ക് വേഗതയില്‍ തുറന്നു. കൊച്ചു ഗാര്‍ഡ്‌നറും വാതിലൊനൊപ്പം പറക്കുകയും ചെയ്തു. അപ്പോഴും അവള്‍ വാതിലിലെ പിടി വിട്ടിരുന്നില്ല.

കുട്ടിയുടെ തൊട്ടുപിന്നാലെ വന്ന അമ്മ ബ്രിട്ടാനി ഗാര്‍ഡ്‌നര്‍ അവളുടെ കൈ പിടിയില്‍ നിന്നും വിടുവിച്ച് താഴെയിറക്കി. ആകര്‍ഷകമായ പാട്ടും ചേര്‍ത്ത് കുട്ടിയുടെ അമ്മ തന്നെയാണ് ഈ വീഡിയോ പിന്നീട് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത് നിരവധി പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×