July 01, 2026 |
Avatar
Share on

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും

അഴിമുഖം പ്രതിനിധി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട്ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം നവംബര്‍ രണ്ടിനും രണ്ടാഘട്ടം നവംബര്‍ അഞ്ചിനും നടക്കും. ഫലപ്രഖ്യാപനം നവംബര്‍ ഏഴിനും നടക്കും. ഓരോഘട്ടത്തിലും ഏഴ് ജില്ലകളില്‍ വീതമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന പതിനഞ്ചിനും നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഈ മാസം 17-നാണ്. ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട്ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം നവംബര്‍ രണ്ടിനും രണ്ടാഘട്ടം നവംബര്‍ അഞ്ചിനും നടക്കും. ഫലപ്രഖ്യാപനം നവംബര്‍ ഏഴിനും നടക്കും. ഓരോഘട്ടത്തിലും ഏഴ് ജില്ലകളില്‍ വീതമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന പതിനഞ്ചിനും നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഈ മാസം 17-നാണ്. ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് വോട്ടിങ് സമയം. വോട്ടിംഗ് മെഷീനില്‍ നോട്ടയും ഫോട്ടോയും ഇല്ല.

 

Leave a Reply

Your email address will not be published. Required fields are marked *

×