ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് പ്രവചനം. എബിപി സീ വോട്ടര്‍ പറയുന്നത് കേരളത്തില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ഇല്ലെന്നാണ്. യുഡിഎഫിന് 17 മുതല്‍ 19 സീറ്റുവരെയും എന്‍ഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെ ലഭിക്കുമെന്നുമാണ് പ്രവചനം. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എന്‍ഡിഎയുടെ വോട്ടുവിഹിതം കുത്തനെ വര്‍ധിക്കുമെന്നുമാണ് പൊതുവായ വിലയിരുത്തല്‍.
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ-
എല്‍ഡിഎഫ് പൂജ്യം മുതല്‍ ഒന്ന് വരെ
യുഡിഎഫ് 17 മുതല്‍ 18 വരെ
എന്‍ഡിഎ 2 മുതല്‍ 3 വരെ
ടൈംസ് നൗ-ഇടിജി സര്‍വേ
എല്‍ഡിഎഫിന് നാല് സീറ്റ്
യുഡിഎഫ്-14-15 സീറ്റുകള്‍
എന്‍ഡിഎ-1 സീറ്റ്
ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേ
എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ
യുഡിഎഫ് 13 മുതല്‍ 15 വരെ
എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെ
ടിവി 9 -യുഡിഎഫ് 16 സീറ്റ്
എല്‍ഡിഎഫ് മൂന്ന് സീറ്റ്
ബിജെപി ഒരു സീറ്റ്
എബിപി സി വോട്ടര്‍
യുഡിഎഫ് 17-19
എല്‍ഡിഎഫ് -0
എന്‍ഡിഎ 13
വിഎംആര്‍
യുഡിഎഫ് 19
എല്‍ഡിഎഫ് 0
എന്‍ഡിഎ 1
English summary: Lok sabha election 2024 exit poll live kerala