മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ജഗന്നാഥൻ്റെ ഇടപെടൽ മൂലമാണെന്ന് ആഗോള ഹിന്ദു ആത്മീയ പ്രസ്ഥാനമായ ഇസ്‌കോൺ. lord jagannath saved trump
48 വർഷം മുമ്പ് ന്യൂയോർക്കിൽ നടന്ന ആദ്യ രഥയാത്രയിൽ ഡൊണാൾഡ് ട്രംപിൻ്റെ പങ്കാളിത്തവുമായാണ് ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസ് കൊലപാതക ശ്രമത്തെ ബന്ധപ്പെടുത്തിയത്. രഥയാത്രയുടെ സമയത്ത് ട്രംപ് ഭക്തരെ സഹായിച്ചു, അതുകൊണ്ട് ഡൊണാൾഡ് ട്രംപിനെ സംരക്ഷിച്ചുകൊണ്ട് ഭഗവാൻ ജഗന്നാഥൻ അനുഗ്രഹം തിരിച്ച് നൽകിയെന്നാണ് രാധാരാമൻ പറഞ്ഞത്.
“ഇത്, തീർച്ചയായും ഒരു ദൈവിക ഇടപെടലാണ്. കൃത്യം 48 വർഷം മുമ്പ് ഡൊണാൾഡ് ട്രംപ് ജഗന്നാഥ രഥയാത്ര ഉത്സവം രക്ഷിച്ചു. ഇന്ന്, ലോകം വീണ്ടും ജഗന്നാഥ രഥയാത്ര ഉത്സവം ആഘോഷിക്കുമ്പോൾ, ട്രംപ് ആക്രമിക്കപ്പെട്ടു, അദ്ദേഹത്തെ രക്ഷിച്ചുകൊണ്ട് ജഗന്നാഥൻ അനുഗ്രഹം തിരിച്ചു നൽകി, ” ഇസ്കോണിന്റെ കൊൽക്കത്ത വക്താവ് രാധാരാമൻ ദാസ്, എക്‌സിൽ കുറിച്ചു.
1976 ജൂലൈയിൽ ഡൊണാൾഡ് ട്രംപ് തൻ്റെ ട്രെയിൻ യാർഡ് സൗജന്യമായി രഥങ്ങൾ നിർമ്മിക്കാൻ അനുവദിച്ചുകൊണ്ട് രഥയാത്രാ ഉത്സവം സംഘടിപ്പിക്കാൻ ഇസ്‌കോൺ ഭക്തരെ സഹായിച്ചുവെന്ന് രാധാരാമൻ ദാസ് കൂട്ടിച്ചേർത്തു. ഇന്ന്, ലോകം 9 ദിവസത്തെ ജഗന്നാഥ രഥയാത്ര ഉത്സവം ആഘോഷിക്കുമ്പോൾ, ഒരു ഭീകരമായ ആക്രമണത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു, ഇത് ജഗന്നാഥിൻ്റെ ദൈവിക ഇടപെടൽ കാണിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നത്.
രാധാരമൺ ദാസ് തുടർന്നു, ‘ ഏകദേശം 48 വർഷം മുമ്പ്, ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ന്യൂയോർക്ക് സിറ്റിയിൽ ആദ്യത്തെ രഥയാത്ര സംഘടിപ്പിക്കാൻ പദ്ധതിയിട്ടപ്പോൾ, വെല്ലുവിളികൾ ഏറെയായിരുന്നു. ഫിഫ്ത്ത് അവന്യൂവിൽ പരേഡ് പെർമിറ്റ് നൽകിയത് തന്നെ അത്ഭുതമായിരുന്നു. പക്ഷേ രഥങ്ങൾ നിർമ്മിക്കാനുള്ള വിശാലമായ സ്ഥലം ലഭിക്കാത്തത് വലിയ പ്രതിസന്ധിയായിരുന്നു. അന്ന് സഹായമായെത്തിയത് ഡൊണാൾഡ് ട്രംപാണ്.
ഇസ്‌കോൺ (ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) ഒരു ആത്മീയ പ്രസ്ഥാനമാണ്, ഇത് ഹരേ കൃഷ്ണ പ്രസ്ഥാനം എന്നുമറിയപ്പെടുന്നു.
content summary; lord jagannath saved Donald trump ISKCON spokesperson