January 18, 2025 |

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം; വീടിനല്ല പ്രാധാന്യം ജോലിക്ക്‌

ജീവനക്കാരോട് വീട്ടിലേക്കാള്‍ കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കാനും എല്‍ ആന്‍ഡ് ടി തലവന്‍ ആവശ്യപ്പെട്ടു

ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്‍ ഞായറാഴ്ചയും ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ തൊഴില്‍ ജീവിതത്തിലെ പ്രതിസന്ധിയില്‍ ചൂടേറിയ ചര്‍ച്ചകളാണുണ്ടാകുന്നത്. സ്വന്തം തൊഴിലാളികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഞായറാഴ്ച ജോലി ചെയ്ത് കൊണ്ട് ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇന്‍ഫോസിസ് കോ-ഫൗണ്ടര്‍ നാരായണ മൂര്‍ത്തി യുവാക്കള്‍ 70 മണിക്കൂര്‍ ആഴ്ചയില്‍ ജോലി ചെയ്യണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ സുബ്രഹ്‌മണ്യന്‍ ഒരു പടി കൂടി മുന്നോട്ട് പോയി 90 മണിക്കൂറാക്കുകയായിരുന്നു. ജീവനക്കാരോട് വീട്ടിലേക്കാള്‍ കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കാനും എല്‍ ആന്‍ഡ് ടി തലവന്‍ ആവശ്യപ്പെട്ടു. എത്ര സമയം ഭാര്യയെ നോക്കി നിങ്ങളിരിക്കും എന്നും ഞായറാഴ്ച ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.work life

തന്റെ ജോലിയുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ പിന്തുണയ്ക്കുന്നതിനായി, സുബ്രഹ്‌മണ്യന്‍ ഒരു ചൈനീസ് പൗരനുമായുള്ള സംഭാഷണം പങ്കിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അമേരിക്കക്കാര്‍ 50 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ചൈനീസ് പൗരന്മാര്‍ 90 മണിക്കൂര്‍ ജോലിയില്‍  ചെയ്താല്‍ അമേരിക്കയെ മറികടക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് ചൈനീസ് പൗരന്‍ സുബ്രഹ്‌മണ്യനോട് പറഞ്ഞത്.

എല്‍ ആന്‍ഡ് ടി തലവന്‍ പറഞ്ഞതിങ്ങനെയാണ്.
‘ഇതാണ് നിങ്ങള്‍ക്കുള്ള ഉത്തരം. നിങ്ങള്‍ക്ക് ലോകത്തിന്റെ നെറുകയില്‍ എത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം.’ ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചതോടെ വിമര്‍ശനങ്ങളുയര്‍ന്നു. സുബ്രഹ്‌മണ്യന്റെ വീക്ഷണങ്ങളെ ചോദ്യം ചെയ്യുകയും അമിത ജോലി പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരത്തെ വിമര്‍ശിക്കുകയും ചെയ്തു. ഭാര്യയെ തുറിച്ചുനോക്കുന്നതിനെ കുറിച്ചുള്ള സുബ്രഹ്‌മണ്യന്റെ കമന്റ് ജീവനക്കാരുടെ വ്യക്തിജീവിതത്തെ നിസാരവല്‍ക്കരിക്കുന്നതാണെന്നും പലരും വിമര്‍ശനസ്വരത്തോടെ അഭിപ്രായപ്പെട്ടു.work life

content summary; L&T Chairman SN Subrahmanyan is facing backlash for suggesting that employees should work 90 hours a week, including Sundays.

 

×