June 18, 2026 |
Share on

മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് ഒരു നേരിയ രക്ഷപെടല്‍

ആ പൊലീസുകാരന്റെ കൈകള്‍ അവരെ ജീവിതത്തിലേക്കാണു വലിച്ചു കയറ്റിയത്

ഒരു നിമിഷം കൂടി മതിയായിരുന്നു റെയില്‍ പാളത്തില്‍ ജനാബായ് ലഹാനെയുടെ ശരീരം ചിന്നിച്ചിതറാന്‍. പക്ഷേ ഭാഗ്യം അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോര്‍സിലെ ആ പൊലീസുകാരന്റെ കൈകള്‍ അവരെ മരണത്തില്‍ നിന്നും വലിച്ചെടുത്തതിനു ഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലതെറ്റി താഴേക്കു വീണ ജനാബായി പ്ലാറ്റ്‌ഫോമിലേക്ക് ഊര്‍ന്നൂവീഴാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നു തന്നെ അവിടെയുണ്ടായിരുന്ന ആര്‍പിഎഫുകാരന്‍ ജനാബായിയെ വലിച്ചു മാറ്റി. ഒറു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ആ സ്ത്രീയുടെ ജീവിതം അവസാനിച്ചേനെ. ചെറിയ പരിക്കുകള്‍ മാത്രമാണ് അവര്‍ക്ക് ഏറ്റിരിക്കുന്നത്. ഈ വീഡിയോ കാണുന്ന ഏതൊരാളും ജനാബായിയുടെ ഭാഗ്യത്തെയോര്‍ത്ത് തലയില്‍ കൈവച്ചുപോകും.

Leave a Reply

Your email address will not be published. Required fields are marked *

×