May 15, 2025 |

കസ്റ്റഡി മരണം; വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകള്‍

മരണ വാർത്തയറിഞ്ഞ വധു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

മധ്യപ്രദേശിൽ പോലീസ് കസ്റ്റഡിയിലിരിക്കെ വരൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം. ഗുണ ജില്ലയിലെ പർധി ഗോത്ര സമുദായത്തിൽ നിന്നുള്ള 25 കാരൻ ദേവപർധിയാണ് കൊല്ലപ്പെട്ടത്. അധികാരികളുടെ നിശബ്ദതയിൽ മനം മടുത്ത ബന്ധുക്കൾ വസ്ത്രം ഊരി പ്രതിഷേധിച്ചു. ദേവപർധിയുടെ മരണ വാർത്തയറിഞ്ഞ വധു തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കല്യാണ പന്തലിൽ നിന്ന് മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ദേവവപർധിയുടെ മരണത്തിൽ നീതി തേടി കളക്‌ട്രേറ്റ് ഓഫീസിൽ പ്രതിഷേധിച്ച ബന്ധുക്കളാണ് വസ്ത്രം അഴിച്ചു മാറ്റിയത്. ഇതോടെ സംഭവം വിവാദമായി. അധികരുടെ നിസ്സഹകരണ മനോഭാവം, ബന്ധുക്കളുടെ മനം മടുപ്പിച്ചെന്ന ആരോപണവും ശക്തമാണ്. Tribal Man death women Strip clothe

സ്‌ത്രീകൾ കലക്‌ട്രേറ്റിൻ്റെ ഓഫീസിനുള്ളിൽ കയറി പ്രതിഷേധിച്ചു, കൂടാതെ നിലത്ത് കിടന്ന് അലമുറയിട്ട് കരയുന്ന ബന്ധുക്കൾ കൂടി നിന്നവരുടെ കണ്ണ് നനയിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് പരിസരത്ത് നിന്ന് ആളുകളെ നീക്കാൻ ശ്രമിച്ചു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധിച്ച സ്ത്രീകളിൽ ഒരാളുടെ തല പൊട്ടി രക്തം വന്നു. ഒരു പോലീസുകാരനും പരിക്കേറ്റു. ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പോലീസ് വാദം. ഉദ്യോഗസ്ഥരുടെ വാദം കളവാണെന്ന് സമരക്കാരായ സ്ത്രീകൾ പറയുന്നു. ” ആരോഗ്യവാനായ യുവാവ് എങ്ങനെയാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്? പോലീസ് ഇയാളെയും അമ്മാവനെയും ക്രൂരമായി മർദിച്ചെന്ന് ബന്ധുക്കൾ പറയുന്നു. യുവാവിന്റെ അമ്മാവൻ ഗംഗാറാമിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഞായറാഴ്ച ദേവപർധി തൻ്റെ വിവാഹ ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് മോഷണകുറ്റത്തിന് അറസ്റ്റിലാവുന്നത്. വൈകുന്നേരം 4:30 ഓടെയാണ് ദേവപർധിയുടെ അവസാന ഫോട്ടോ എടുത്തതെന്ന് ബന്ധുക്കൾ പറയുന്നു. അയാളുടെ അവസാന ഫോട്ടോ തൻ്റെ വിവാഹ വസ്ത്രത്തിലായിരുന്നു. അന്നുരാത്രി ദേവയുടെ മരണവിവരം വീട്ടുകാരെ ഫോണിലൂടെയാണ് അറിയിക്കുന്നത്. അയാളുടെ വധു പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂടെ അമ്മായി സൂരജ്ബായി സ്വയം തീകൊളുത്തി. ഇതോടെ കുടുംബം കൂടുതൽ നിരാശയിലേക്ക് തള്ളപ്പെട്ടു. Tribal Man death women Strip clothe

ഗ്രാമത്തിലെ ഒരു മോഷണത്തെ കുറിച്ച് ചോദ്യം ചെയ്യുന്നതിനായാണ്  ദേവയെയും ഗംഗാറാമിനെയും കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ ദേവയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആദ്യം അദ്ദേഹത്തെ മയാന ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും കൊണ്ടുപോയി. ഡോക്ടർമാർ 45 മിനിറ്റ് സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ദേവപർധിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.ദേവപർധിയുടെ കുടുംബം ആദ്യം ഭോപ്പാലിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികാരികളുടെ ഉറപ്പിന് ശേഷം പിന്നീട് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് സമ്മതിക്കുകയായിരുന്നു. Tribal Man death women Strip clothe

Content summary; Tribal Man Arrested On Wedding Day Dies In Custody, women take off clothes in protest

Leave a Reply

Your email address will not be published. Required fields are marked *

×