June 06, 2026 |
Share on

ആരും ഒന്നും വിശ്വസിക്കരുതെന്നു മഡോണയും

ഗായിക സുചിത്രയുടെ ട്വീറ്റുകള്‍ കോളീവുഡില്‍ വന്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ്

ഗായിക സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്നും പുറത്തു വരുന്ന ട്വീറ്റുകളും ചിത്രങ്ങളും തമിഴ് സിനിമയെ മൊത്തത്തില്‍ പിടിച്ചു കുലുക്കി കൊണ്ടിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും മറ്റാരോ തന്റെ അകൗണ്ട് ദുര്യുപയോഗം ചെയ്യുകയാണെന്നും സുചിത്ര പറയുന്നു. അതേസമയം ധനുഷിന്റെയും കൂട്ടരുടെയും യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരുമെന്നും സുചിത്ര പറയുന്നു. സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നു ഭര്‍ത്താവും നടനുമായ കാര്‍ത്തിക്ക് വെളിപ്പെടുത്തുന്നു. ആരാണ് സത്യം പറയുന്നത്? എന്താണ് വാസ്തവമെന്ന് മനസിലാകുന്നില്ലെങ്കിലും തമിഴ് സിനിമാലോകം ആകെ വിറളി പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തങ്ങളാരും സുരക്ഷിതരല്ലെന്ന ഭയമാണ് തമിഴ് സെലിബ്രിറ്റികള്‍.

കഴിഞ്ഞ ആഴ്ചയാണ് നടി തൃഷയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത്. ഇപ്പോഴിതാ മുന്നറിയിപ്പുമായി വന്നിരിക്കുന്നത് മലയാളിയായ മഡോണ സെബാസ്റ്റിയനാണ്. തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നതായാണു മഡോണ പറയുന്നത്. ഈ കാര്യം എഫ് ബി പേജില്‍ താരം പങ്കുവച്ചിട്ടുമുണ്ട്.

എന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും ഈ പേജില്‍ നിന്നും വരുന്ന പോസ്റ്റുകള്‍ ഞാന്‍ സ്ഥിരീകരിക്കുന്നതുവരെ ആരും വിശ്വസിക്കരുതെന്നുമാണ് മഡോണ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×