January 19, 2025 |

സംഗീതകലാനിധി പുരസ്‌കാരം: അംഗീകാരങ്ങളിലെ ജാതിവിവേചനം എന്ന് മാറും?

പരേതയായ ഒരു ആത്മാവിനെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുകയും അവരെ അനാദരിക്കാതിരിക്കുകയും എന്നതാണ്.

സംഗീതജ്ഞനായ ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കുന്നതിലെ എതിര്‍പ്പ് ബ്രാഹ്‌മണിക്കല്‍ ഹെജിമണിയ്ക്ക് ഉത്തമ ഉദാഹരണമാണെന്ന് തീര്‍ത്ത് പറയാം. അദ്ദേഹം സംഗീതത്തിനോടും കലയോടുമുള്ള കാഴ്ചപ്പാടിനൊപ്പം എം എസ് സുബ്ബലക്ഷ്മിയെ കൂടി ഉള്‍പ്പെടുത്തി പരാമര്‍ശം നടത്തിയതാണ് വിവാദമായതും പിന്നീട് പുരസ്‌കാരം നിഷേധിക്കുന്ന നിലയിലേക്ക് വാര്‍ത്തകള്‍ മാറിയതും. കോടതിവിധി അന്തിമമെന്ന് തെളിയിക്കും വിധം ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി പുരസ്‌കാരം നല്‍കുന്നത് തടയണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. സംഗീത കലാനിധി പുരസ്‌കാരവും ക്യാഷ് പ്രൈസും ടി എം കൃഷ്ണയ്ക്ക് നല്‍കാമെന്നും എന്നാല്‍ അത് എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ നല്‍കരുതെന്നും കോടതി വ്യക്തമാക്കി. എം എസ് സുബ്ബലക്ഷ്മിയുടെ ആഗ്രഹത്തിനും ഉത്തരവിനും എതിരാണ് പുരസ്‌കാരമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എംഎസ് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ ശ്രീനിവാസന്‍ നല്‍കിയ കേസ് ചോദ്യം ചെയ്ത് മദ്രാസ് മ്യൂസിക് അക്കാദമി നല്‍കിയ അപേക്ഷയും ഹൈക്കോടതി ഇതോടൊപ്പം തള്ളി.madras hc bars music academy from presenting award

പരേതയായ ഒരു കലാകാരിയുടെ ആത്മാവിനെ വ്രണപ്പെടുത്തുന്ന രീതിയിലേക്ക് ടി എം കൃഷ്ണയുടെ വാക്കുകള്‍ രൂക്ഷമായെന്ന വിലയിരുത്തലിലാണ് കോടതിയുടെ ഉത്തരവ്. മരണം വരിച്ചവരെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ ഒഴിവാക്കുന്നത് ഒരു മര്യാദയാണ്. എന്നാല്‍, ടിഎം കൃഷ്ണയെന്ന വ്യക്തി പറഞ്ഞ വാക്കുകള്‍ ചിന്തിപ്പിക്കുന്നതാണ്. ‘ഉന്നതകുലജാതയുടെ മേല്‍മൂടി എം എസ് സുബ്ബലക്ഷ്മിക്കില്ലായിരുന്നുവെങ്കില്‍ നമ്മളവരെ ആരാധിക്കുമായിരുന്നോ?’

രഞ്ജിനി-ഗായത്രിമാർക്ക് അനഭിമതനായ പുറമ്പോക്ക് പാട്ടുകാരൻ

കലയില്‍ മികവ് പുലര്‍ത്തുന്നതിനോടൊപ്പം കുലം, ജാതി എന്നിവ ചികയുന്ന ചിലര്‍ കലാലോകത്തിന്റെ മേല്‍തട്ടിലുണ്ട്. ഇത്തരം മാനദണ്ഡങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ കലാകാരന്മാര്‍ക്ക് ഉന്നതപദവികളിലേക്കോ അംഗീകാരങ്ങളിലേക്കോ എത്തിപ്പെടാന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. ഇത്തരം സങ്കീര്‍ണതകളിലൂടെ നേരിട്ട് കണ്ടറിഞ്ഞതുകൊണ്ടാകം ടി എം കൃഷ്ണ ഈ പരാമര്‍ശത്തിലേക്കെത്തിയത്. സുബ്ബലക്ഷ്മിയുടെ പേര് ഉപയോഗിക്കാതെ ടിഎം കൃഷ്ണയ്ക്ക് ഒരുലക്ഷം രൂപ ക്യാഷ് പ്രൈസ് നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

‘പരേതയായ ഒരു ആത്മാവിനെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുകയും അവരെ അനാദരിക്കാതിരിക്കുകയും എന്നതാണ്. ആര്‍ക്കെങ്കിലും യഥാര്‍ത്ഥത്തില്‍ എം എസ് സുബ്ബലക്ഷ്മിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കില്‍ അവരുടെ ആഗ്രഹം മനസ്സിലാക്കി അവരുടെ പേരിലുള്ള അവാര്‍ഡ് നല്‍കുന്നത് തുടരാതിരിക്കുകയാണ് വേണ്ടത്’. – മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്‍ വ്യക്തമാക്കി.

ranjini gayathri

സുബ്ബലക്ഷ്മിക്കെതിരെ നിന്ദ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തുകയാണെന്നും ഗായികയുടെ പ്രശസ്തി അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കൊച്ചുമകന്‍ ശ്രീനിവാസന്‍ കോടതിയില്‍ വാദിച്ചിരുന്നു. എം എസ് സുബ്ബലക്ഷ്മിയുടെ അവസാന വില്‍പത്രത്തില്‍ തന്റെ പേരിലോ സ്മരണയിലോ ഫണ്ടോ സംഭാവനകളോ നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ കോടതിയെ അറിയിച്ചിരുന്നു.

ടിഎം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനമായതിനെ തുടര്‍ന്ന് കര്‍ണാടക സംഗീത ആലാപകരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അവര്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ സംഗീത പരിപാടി നടത്താന്‍ തയ്യാറല്ലെന്നായിരുന്നു. ഇത്തരത്തില്‍ കലാമേഖലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചവര്‍ പോലും ടി എം കൃഷ്ണയെ അവഗണിക്കുമ്പോള്‍ സംഗീതത്തിന്റെ അന്തഃസത്ത നിറം, ജാതി, വര്‍ണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സംഗീതം സാഗരമാണെന്നും അനന്തമാണെന്നും നമ്മളെല്ലാവരും കാല്‍പ്പനികമായി കേള്‍ക്കുന്നുണ്ടെങ്കില്‍ ടി എം കൃഷ്ണയുടെ കഴിവിനെ അവഗണിക്കുന്നതില്‍ അര്‍ത്ഥമില്ല. ശുദ്ധസംഗീതത്തിന് അര്‍പ്പണബോധത്തോടെയുള്ള മനസ്സും ആത്മവിശ്വാസവുമാണ് വേണ്ടത്.

Post Thumbnail
പഞ്ചാബില്‍ ആം ആദ്മിക്കാര്‍ക്കായി വമ്പിച്ച ഓഫര്‍വായിക്കുക

 

madras hc bars music academy from presenting award

content summary; madras hc bars music academy from presenting award in ms subbulakshmi’s name to tm krishna

×