December 13, 2024 |
Share on

വീണ്ടുമൊരു ആകാശദുരന്തം; മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പട്ടതായി സ്ഥിരീകരിച്ചു

തിങ്കളാഴ്ച്ച രാവിലെ വൈസ് പ്രസിഡന്റ് കയറി വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ അപ്രത്യക്ഷമാവുകയായിരുന്നു

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച്ച രാവിലെ വൈസ് പ്രസിഡന്റ് കയറി വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ അപ്രത്യക്ഷമാവുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്നു വീണ സ്ഥലം കണ്ടെത്തിയത്. ചിലിമയെ കൂടാതെ ഒമ്പതു പേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നു. മുന്‍ കാബിനറ്റ് മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഇവര്‍. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തലസ്ഥാനമായ ലിസോങ്വേയില്‍ നിന്നും രാവിലെ 9.17 ന് ടേക്ക് ഓഫ് ചെയ്ത വിമാനം വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു മണിക്കൂറത്തെ യാത്രയായിരുന്നു വേണ്ടിയിരുന്നത്. മോശം കാലാവസ്ഥയിലാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തങ്ങള്‍ കണ്ടുകൊണ്ടിരിക്കെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് എയര്‍ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നത്. malawi plane crash, vice president saulos chilima and other nine people on board killed, president declared  

വൈസ് പ്രസിഡന്റും സംഘവും കൊല്ലപ്പെട്ട വിവരം രാജ്യത്തിന്റെ പ്രസിഡന്റ് ലാസറസ് ചക്‌വേരെയാണ് അറിയിച്ചത്. ചൊവ്വാഴ്ച്ച രാജ്യത്തോടായി നടത്തിയ പ്രസ്താവനയിലാണ് ദുഖകരമായ വാര്‍ത്ത അദ്ദേഹം പങ്കുവച്ചത്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് പ്രസിഡന്റ് അറിയിച്ചത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചു പോരാന്‍ പൈലറ്റിന് നിര്‍ദേശം കൊടുത്തതാണെന്നും എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ വിമാനം കാണാതായെന്നും ടെലിവിഷനിലൂടെയുള്ള അഭിസംബോധനയില്‍ പ്രസിഡന്റ് ചക്‌വേരെ പറഞ്ഞു.

പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായി: മലാവി വൈസ് പ്രസിഡന്റ് കയറിയ വിമാനം കാണാമറയത്ത്

Content Summary; malawi plane crash, vice president saulos chilima and other nine people on board killed, president declared

×