January 18, 2025 |

പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായി: മലാവി വൈസ് പ്രസിഡന്റ് കയറിയ വിമാനം കാണാമറയത്ത്

10 വര്‍ഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയുമായി പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായി. വിമാനം പറയുന്നയര്‍ന്നതിന് പിന്നാലെയാണ് മോശം കാലാവസ്ഥയുണ്ടെന്നത് മനസിലാക്കിയത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് നോക്കി നില്‍ക്കെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായതെന്ന് മലാവി എയര്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ മുന്‍ കാബിനറ്റ് മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഒന്‍പത് അംഗ സംഘമാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വിമാനത്തിലുണ്ടായിരുന്നത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു ലക്ഷ്യസ്ഥാനം. FLIGHT MISSING.

വിമാനത്തിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. ഇസ്രയേല്‍ തിരച്ചിലുമായി സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോളോസ് ചിലിമയെ ഭാര്യ മേരിയും യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്മെന്റ് പാര്‍ട്ടിയിലെ നേതാക്കളുമാണ് അനുഗമിച്ചിരുന്നത്. കാണാതായ വിമാനത്തിനായി വടക്കന്‍ മലാവിയിലെ സമീപമുള്ള പര്‍വത പ്രദേശങ്ങളിലാണ് ഇപ്പോള്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നത്. വിമാനം കണ്ടെത്തുന്നത് വരെ ഓപ്പറേഷന്‍ തുടരുമെന്ന് പ്രസിഡന്റ് ചക്വേര പറഞ്ഞു. മലാവിയിലെ മൂന്നാമത്തെ വലിയ നഗരവും വടക്കന്‍ മേഖലയുടെ തലസ്ഥാനവുമാണ് മസുസു. പൈന്‍ മരങ്ങളുടെ വിശാലമായ തോട്ടങ്ങളുള്ള വിഫിയ പര്‍വതനിരകളുടെ ഭാഗമാണിത്. ഇതാണ് തിരച്ചില്‍ പ്രതിസന്ധിയിലാക്കുന്നത്. യുഎസ്, യുകെ, നോര്‍വേ, എന്നീ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിമാനം വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് പ്രത്യേക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.10 വര്‍ഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

 

English Summary: Aircraft carrying Malawi Vice-President goes missing FLIGHT MISSING

 

×