ചലച്ചിത്ര താരം മേഘനാഥന്‍ അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസുണ്ടായിരുന്നു. വിഖ്യാത നടന്‍ ബാലന്‍.കെ നായരുടെ മകനാണ്.
1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് മേഘനാഥന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് 50-ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. വില്ലന്‍ വേഷങ്ങളിലായിരുന്നു കൂടുതലും തിളങ്ങിയത്. സ്വഭാവിക അഭിനയമായിരുന്നു മേഘനാഥന്റെ പ്രത്യേകത. ചെങ്കോല്‍, ഈ പുഴയും കടന്ന്, ക്രൈം ഫയല്‍, ആക്ഷന്‍ ഹീറോ ബിജു, വാസ്തവം തുടങ്ങിയ ചിത്രങ്ങളില്‍ മേഘനാഥന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
സുസ്മിതയാണ് ഭാര്യ, പാര്‍വതി മകളാണ്. സംസ്‌കാരം ഷൊര്‍ണൂരുള്ള വീട്ടില്‍ നടക്കും. malayalam film actor Meghanathan passed away
Content Summary; malayalam film actor Meghanathan passed away