”റിക്ഷാ.. സഹായിക്കൂ..” എന്ന ഉറക്കെയുള്ള രോധനം കേട്ടുകൊണ്ടാണ് വ്യാഴാഴ്ച്ച പുലർച്ചെ ഓട്ടോറിക്ഷാ ഡ്രൈവർ ഭജൻ സിംഗ് റാണ വാഹനം ശബ്ദം കേട്ട ദിശയിലേക്ക് നീക്കുന്നത്.
നിമിഷങ്ങൾക്കകം, രക്തത്തിൽ കുതിർന്ന കുർത്തയുമായി ആ ഓട്ടോറിക്ഷ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
സെയ്ഫ് തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന സത്ഗുരു ശരൺ ബിൽഡിംഗിന് സമീപത്ത് നിന്നും പെട്ടെന്ന് ഒരു സ്ത്രീയും കുറച്ചാളുകളും ചേർന്ന് തന്നോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.
”ഞാൻ ഉടൻ വാഹനം നിർത്തി, രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി ഒരാൾ അകത്തേക്ക് കയറി. അയാളുടെ കഴുത്തിലും മുതുകിലുമെല്ലാം മുറിവുകളുണ്ടായിരുന്നു. സാരമായി പരിക്കേറ്റെങ്കിലും അദ്ദേഹം ശാന്തനായിരുന്നു.” ഡ്രൈവർ കൂട്ടിച്ചേർത്തു.
”ഏഴു വയസുള്ള ഒരു ആൺകുട്ടിയും മറ്റൊരു യുവാവുമായിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്, യാത്രയിലും അദ്ദേഹം അവനോട് സംസാരിക്കുന്നുണ്ടായിരുന്നു.” മകൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി റാണ കൂട്ടിച്ചേർത്തു.
സെയ്ഫിന്റെയും ആദ്യ ഭാര്യ അമൃത സിങിന്റെയും മകൻ 23കാരനായ ഇബ്രാഹിം അലി ഖാനും ആശുപത്രിയിലുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
”ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കും” എന്നാണ് അയാൾ ഡ്രൈവറോട് ചോദിച്ചത്.
ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയും ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറയുകയും ചെയ്തു.
താൻ വളരെ വേഗത്തിൽ വണ്ടിയോടിച്ച് ആശുപത്രിയിൽ എത്തിയെന്നും അവിടെ വച്ചാണ് താരത്തെ തിരിച്ചറിയുന്നതെന്നും റാണ വ്യക്തമാക്കി.
ഞങ്ങൾ ആശുപത്രിയിലെത്തിയപ്പോഴാണ് സെയ്ഫ് അലി ഖാൻ ആണ് സ്‌ട്രെച്ചർ എടുക്കൂ എന്ന് അയാൾ ഗാർഡിനോട് വിളിച്ചു പറഞ്ഞത്.
താൻ യാത്രാക്കൂലി വാങ്ങിക്കാൻ വിസമ്മതിച്ചതായും റാണ പറഞ്ഞു.
സെയ്ഫിന്റെ ശരീരത്തിൽ നിന്നും 2.5 ഇഞ്ചോളം വരുന്ന ഹാക്‌സോ ബ്ലേഡിന്റെ ഭാഗം കണ്ടെത്തിയതായി പോലിസ് വ്യക്തമാക്കി.
മാഷണശ്രമമാണ് അക്രമണത്തിന് കാരണമെന്ന് പോലിസ് വ്യക്തമാക്കി. ഇതിന് പിന്നിൽ അധോലോക സംഘത്തിന്റെ പങ്കാളിത്തം പോലിസ് പൂർണമായും തള്ളിക്കളഞ്ഞു.
സെയ്ഫിന്റെ ശരീരത്തിൽ നിന്ന് കിട്ടിയ ബ്ലേഡിന്റെ ബാക്കി ഭാഗം കണ്ടെത്തുന്നതിനും അക്രമികളെപ്പറ്റി അന്വേഷിക്കുന്നതിന് 20 അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു.
വ്യാഴാഴ്ച്ച പുലർച്ചെ 1.37ന് തവിട്ട് നിറമുള്ള ഷർട്ടും മുഖം മറയ്ക്കുന്ന തരത്തിലുള്ള ചുവന്ന സ്‌കാർഫും ധരിച്ച ഒരാൾ സെയ്ഫിന്റെ വീടിന്റെ മുകൾ നിലയിൽ നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായതായി പോലിസ് പറഞ്ഞു.
content summary; man in blood soaked kurta in auto im saif ali khan bring a stretcher