June 08, 2026 |
Share on

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചതിന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചതിന് ഇരുപത്തിയൊന്നുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം നടന്നത്. ഭാര്യ പൂജയെ കൊലപ്പെടുത്തിയ ശേഷം 24-കാരനായ രഞ്ജിത്ത് നിഷാദ് ഒളിവില്‍പ്പോയതായി പൊലീസ് പറഞ്ഞു. പൂജ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെ രഞ്ജിത്ത് എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നുവെന്ന് പൊലീസിനോട് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. പൂജയെ കൊലപ്പെടുത്തിയ ശേഷം വീട് പൂട്ടി പ്രതി മുങ്ങുകയായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം […]

അഴിമുഖം പ്രതിനിധി

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചതിന് ഇരുപത്തിയൊന്നുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം നടന്നത്. ഭാര്യ പൂജയെ കൊലപ്പെടുത്തിയ ശേഷം 24-കാരനായ രഞ്ജിത്ത് നിഷാദ് ഒളിവില്‍പ്പോയതായി പൊലീസ് പറഞ്ഞു. പൂജ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെ രഞ്ജിത്ത് എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നുവെന്ന് പൊലീസിനോട് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. പൂജയെ കൊലപ്പെടുത്തിയ ശേഷം വീട് പൂട്ടി പ്രതി മുങ്ങുകയായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം പുറത്തറിയുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×