ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കി. കുടുംബം ചേവായൂര്‍ പോലീസിന് നല്‍കിയ സൈബര്‍ ആക്രമണ പരാതിയിലാണ് കേസെടുത്തത്. ഈ മൊഴിയില്‍ അര്‍ജുന്റെ കുടുംബം മനാഫിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലാത്തതിനാണ് അദ്ദേഹത്തിന്റെ പേര് പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. Manaf’s replay on Arjun’s family cyber attack case
അര്‍ജുന്റെ കുടുംബം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോകള്‍ക്ക് താഴെ വന്ന കമന്റുകളിലൂടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മനാഫിനെ സാക്ഷിയാക്കാനും മറ്റ് യൂട്യുബര്‍മാര്‍ക്കെതിരെ കേസെടുക്കാനുമാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നത്. Manaf’s replay on Arjun’s family cyber attack case
ആദ്യഘട്ടത്തില്‍ ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ ആളുകള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കേസെടുത്തത്. അര്‍ജുനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സോഷ്യല്‍ മീഡിയ പേജുകള്‍ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസങ്ങളിലായി ആരോപിച്ച് വരുന്നത്. മനാഫ് മാധ്യമങ്ങളില്‍ പങ്കുവച്ച ചില കാര്യങ്ങള്‍ കാരണം തങ്ങള്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നതെന്ന് അര്‍ജുന്റെ മുഴുവന്‍ കുടുംബാംഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും മാധ്യമങ്ങളെ കണ്ടിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ തന്റെ അറിവോടെയുള്ളതല്ലെന്നും, സംഭവത്തില്‍ അതിയായ സങ്കടമുണ്ട്, ആളുകള്‍ ഇതില്‍ നിന്നും പിന്മാറണമെന്നും മനാഫ് പറഞ്ഞു. ഈ വിഷയത്തില്‍ മതം കലര്‍ത്തുന്നത് പരിതാപകരമാണ്, താന്‍ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത് ഭിന്നിപ്പിക്കാനല്ലെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. തന്നെ ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം തന്നെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് തന്റെ സത്യസന്ധതയെ വരച്ചുകാണിക്കുന്നുവെങ്കിലും, അര്‍ജുന്റെ പേര് വിറ്റു പണം വാങ്ങി എന്നെല്ലാം പറഞ്ഞത് വേദനാജനകം. യൂട്യൂബ് ചാനല്‍ ഒരു തുറന്ന പ്ലാറ്റ്‌ഫോം ആണല്ലോ എല്ലാവര്‍ക്കും പരിശോധിക്കാം ഞാന്‍ അര്‍ജുനെ ഉപയോഗിച്ച് പണം ഉണ്ടാക്കിയിട്ടില്ല. അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. അര്‍ജുനെ സ്വന്തം മകനെപ്പോലെയാണ് കണ്ടത്. എന്റെ കരച്ചിലടക്കം നാടകീയമാണെന്നാണ് പറയുന്നത് എങ്കില്‍ പിന്നെ ഞാന്‍ എന്താണ് മറുപടി നല്‍കുക? 72 ദിവസമാണ് അര്‍ജുന് വേണ്ടി തിരച്ചില്‍ നടത്തിയത് എങ്കിലും 72 വര്‍ഷങ്ങളെടുത്തത് പോലെയാണ് എനിക്കും എന്റെ കുടുംബത്തിനും തോന്നിയത്. എന്നാല്‍ ഇപ്പോള്‍ ഇത്രയും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍, സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
Content Summary; Manaf’s replay on Arjun’s family cyber attack case