June 04, 2026 |
Share on

മാഞ്ചസ്റ്റർ ജൂത സിന​ഗോ​ഗ് ആക്രമണം;ഭീകരതയുടെ ആറ് മിനിറ്റുകൾ

ജൂതരുടെ പുണ്യദിനത്തിലാണ് ആക്രമണം നടന്നത്.

നോർത്ത് മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് ഷൂളിലെ സിന​ഗോ​ഗിൽ ഒരു പ്രത്യേക പ്രഭാത ആരാധനയ്ക്കായി ആരാധകർ നേരത്തെ എത്തിയിരുന്നു. അത് യഹൂദ കലണ്ടറിലെ ഏറ്റവും പവിത്രമായ ദിവസമായ യോം കിപ്പൂർ ആയിരുന്നു, റബ്ബി ഡാനിയേൽ വാക്കർ തന്റെ നീളൻ വെള്ള വസ്ത്രങ്ങൾ ധരിച്ച് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയായിരുന്നു.

സിനഗോഗിലേക്ക് ആളുകൾ പോകുന്നതിനിടയിൽ, ഒരു ചെറിയ കറുത്ത കാർ അലക്ഷ്യമായി ഓടിച്ച് ഗേറ്റിലേക്ക് ഇടിച്ചു കയറ്റുന്നത് അവർ കണ്ടു. ആദ്യം, ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതായി ചിലർ കരുതി. എന്നാൽ നിമിഷങ്ങൾക്കകം അയാൾ വാഹനത്തിൽ നിന്ന് ചാടി പുറത്തുവന്നു, കറുത്ത വസ്ത്രം ധരിച്ച അയാൾ അടുത്തുള്ളവരെ കുത്തി വീഴ്ത്താൻ തുടങ്ങി.

മാഞ്ചസ്റ്ററിൽ ജൂതരുടെ പുണ്യദിനത്തിലാണ് സിനഗോഗിന് പുറത്ത് ആക്രമണം നടന്നത്. മിഡിൽടൺ റോഡിലെ ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിലാണ് രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം അക്രമി ആളുകളെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നു. കൊലപാതകി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് പേർ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് വിവരം.അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ചാണ് അക്രമി, ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വെറും ആറു മിനിറ്റുകൾ കൊണ്ടാണ് അക്രമി അവരുടെ ഏറ്റവും വിശുദ്ധമായ ദിവസത്തെ ഒരു ഭീകര ദിവസമാക്കി മാറ്റിയത്. ആരാധകരുടെ ധൈര്യം കൊണ്ടു മാത്രമാണ് പ്രതിയെ അതിവേഗം കീഴ്പ്പെടുത്താൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം ഇയാൾ സിനഗോഗിന് പുറത്ത് നിന്നിരുന്നവർക്ക് നേരെ കത്തികൊണ്ടും ആക്രമണം നടത്തിയകായാണ് വിവരം. ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുന്നു. കത്തികൊണ്ടുള്ള ആക്രമണം തുടരുന്നതിനിടെയാണ് പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന് വ്യക്തമാകയതോടെ സ്ഥലത്ത് ബോംബ് നിർവീര്യമാക്കൽ യൂണിറ്റടക്കം എത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് യു കെയിലെ എല്ലാ സിനഗോഗുകളിലും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചിത്രമടക്കം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണമാണെന്ന സംശയമാണ് പൊതുവെ ഉയരുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാർ ഇടിച്ച് പരിക്കേറ്റവരും കുത്തേറ്റവരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആക്രമണത്തെ ശക്തമായി അപലപിച്ചു. ‘യോം കിപ്പൂർ ദിനത്തിൽ ഇത്തരമൊരു ആക്രമണം നടന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു കെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഡെന്മാർക്ക് സന്ദർശനം സ്റ്റാർമർ അവസാനിപ്പിച്ചു. യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയവും തന്ത്രപരവുമായ ചർച്ചകൾക്കായുള്ള യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് യു കെ പ്രധാനമന്ത്രി, മാഞ്ചസ്റ്റർ ആക്രമണം അറിഞ്ഞത്.

സിനഗോഗിനും പരിസരത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായും ജൂത കലണ്ടർ പ്രകാരം വിശുദ്ധദിനമായി കണക്കാക്കുന്ന യോം കിപ്പൂർ ദിനത്തിൽ തന്നെ ഇത്തരമൊരു ആക്രമണം സംഭവിച്ചത് ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

content summary: Manchester Synagogue Attack, Six Minutes of Terror Unfold

Leave a Reply

Your email address will not be published. Required fields are marked *

×