July 18, 2026 |
Share on

മണിപ്പൂര്‍ മുഖ്യമന്ത്രിക്ക്‌ നേരെ വെടിവയ്പ്; അംഗരക്ഷകന് പരിക്ക്

അഴിമുഖം പ്രതിനിധി മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിസിംഗിന് നേരെ വെടിവയ്പ്. വെടിവയ്പില്‍ നിന്ന് അത്ഭുതകരമായിട്ടാണ് ഒക്രം രക്ഷപ്പെട്ടത്. ഉഖ്‌റൂള്‍ ആസ്ഥാനത്തിന് സമീപം ഒക്രം സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 10.30-ഓടെയായിരുന്നു ഒക്രത്തിന് നേരെ വധശ്രമമുണ്ടായത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ഉഖ്‌റൂളില്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങവേയാണ് ഭീകരര്‍, ഒക്രത്തിന് നേരെ വെടിയുതിര്‍ത്തത്‌. സംഭവത്തെ തുടര്‍ന്ന് ഉഖ്‌റൂളിലെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയും സംഘവും ഇംഫാലിലേക്ക് […]

അഴിമുഖം പ്രതിനിധി

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിസിംഗിന് നേരെ വെടിവയ്പ്. വെടിവയ്പില്‍ നിന്ന് അത്ഭുതകരമായിട്ടാണ് ഒക്രം രക്ഷപ്പെട്ടത്. ഉഖ്‌റൂള്‍ ആസ്ഥാനത്തിന് സമീപം ഒക്രം സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് രാവിലെ 10.30-ഓടെയായിരുന്നു ഒക്രത്തിന് നേരെ വധശ്രമമുണ്ടായത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ഉഖ്‌റൂളില്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങവേയാണ് ഭീകരര്‍, ഒക്രത്തിന് നേരെ വെടിയുതിര്‍ത്തത്‌. സംഭവത്തെ തുടര്‍ന്ന് ഉഖ്‌റൂളിലെ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയും സംഘവും ഇംഫാലിലേക്ക് മടങ്ങി.

ഉഖ്‌റൂളിലെ ജില്ല ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×