അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിച്ചമർത്തലുകൾക്കിടയിലും നാലാം തവണയും കാനഡയിൽ അധികാരത്തിലേറിയിരിക്കയാണ് മാർക്ക് കാർണി നയിക്കുന്ന ലിബറൽ പാർട്ടി. ലിബറൽ പാർട്ടിയുടെ നാടകീയ വിജയത്തിന് ശേഷം ട്രംപിന്റെ കനേഡിയൻ വിരുദ്ധ നയങ്ങൾക്കെതിരെ മറുപടിയുമായി എത്തിരിക്കയാണ് മാർക്ക് കാർണി. ട്രംപ് നയങ്ങൾക്ക് ഞങ്ങളെ തകർക്കാൻ ട്രംപ് ശ്രമിച്ചിരുന്നു, അത് ട്രംപിന് ഗുണം ചെയ്തേക്കും. കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ആവശ്യം അതോടെ നടപ്പിലാകുകയും ചെയ്യും. എന്നാൽ അത് നടക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. വിജയ പ്രഖ്യാപനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കാർണി പറഞ്ഞു. കാനഡയിലെ രാഷ്ട്രീയ ചരിത്രത്തിലെ നാടകീയമായ വിജയമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടേത്.
ജസ്റ്റിൻ ട്രൂഡോ ഭരണത്തിൽ നിന്ന് പിൻമാറിയതിന് ശേഷം പകരക്കാരനായെത്തിയ മാർക്ക് കാർണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നാഴികക്കല്ലായാണ് നിരീക്ഷകർ ഈ വിജയത്തെ വിലയിരുത്തുന്നത്. ലിബറൽ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കുമ്പോഴും ഒരു ഗവൺമെന്റ് രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലിബറുകൾക്ക് ഉണ്ടാവില്ലെന്നായിരുന്നു നിരീക്ഷണം. അമേരിക്കയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനും, മറ്റു ലോകരാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുമുള്ള തീരുമാനത്തിലാണ് കാർണി. ലിബറൽ പാർട്ടി വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിബറൽ പാർട്ടിയുടെ വിജയം കൺസർവേറ്റീവുകളെ സംബന്ധിച്ച് വലിയ തിരിച്ചടിയായി. വർഷങ്ങളായി കൺസർവേറ്റീവുകൾ പ്രാതിനിധ്യം പുലർത്തിയിരുന്ന സീറ്റുകളിൽ പലതും നഷ്ടമായി. ഈ പരാജയം പാർട്ടിയ്ക്കുള്ളിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയ്ക്കും ഈ തിരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫലമായാണ് വിലയിരുത്തലുകൾ. രോഷവും വിവേചനവും നമുക്ക് മാറ്റി വയ്ക്കാം നമ്മൾ കനേഡിയൻമാരാണ്, ഈ സർക്കാർ എല്ലാവർക്കും വേണ്ടിയാവും പ്രവർത്തിക്കുകയെന്ന് കാർണി പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ദീര്‍ഘകാലത്തിനുശേഷം അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് ലിബറലുകളുടെ വിജയം. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചതോടെയാണ് മൈക്ക് കാർണി അധികാരമേറ്റത്. കാനഡയുടെ ഇരുപത്തിനാലാം പ്രധാന മന്ത്രിയായാണ് കാർണി സ്ഥാനമേറ്റത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്ഡിനെതിരെ വന്‍ വിജയം ബഹുദൂരം നേടിയാണ് കാർണി പ്രധാന മന്ത്രിയായത്. 85.9 ശതമാനം വോട്ടാണ് കാര്‍ണിയ്ക്ക് അന്ന് ലഭിച്ചത്.
ന്യൂനപക്ഷമാണെങ്കിലും 343 അംഗ പാർലമെന്റിൽ ലിബറലുകൾ ഭരണം തുടരാൻ ആവശ്യമായ സീറ്റുകൾ നേടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു ഭൂരിപക്ഷ സർക്കാർ ഉറപ്പാക്കാൻ ഒരു പാർട്ടിക്ക് 172 സീറ്റുകൾ ആവശ്യമാണ്. ജീവിതച്ചെലവും കുടിയേറ്റക്കാരുടെ ഒഴുക്കും കാരണം ജനപ്രീതി കുറഞ്ഞ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെയുള്ള എതിർപ്പ് തിരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിക്കുമെന്ന നിഗമനങ്ങളും തെറ്റി. കാനഡ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാകണമെന്നത് ഉൾപ്പെടെയുള്ള ട്രംപിന്റെ കനേഡിയൻ വിരുദ്ധ നയങ്ങൾ തിരഞ്ഞെടുപ്പിന് ഫലം ചെയ്തിട്ടുണ്ട്. മൈക്ക് കാർണി ഇത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു ഇതാണ് ലിബറുകളുടെ വിജയത്തിലേക്ക് നയിച്ചത്
content summary: Mark Carney stated that President Donald Trump wanted to break us, but he affirmed that such an attempt would never succeed