July 16, 2025 |

ഈദിന് പൊതുനിരത്തില്‍ നിസ്‌കാരം വേണ്ട; പാസ്‌പോര്‍ട്ടും ലൈസന്‍സും റദ്ദാക്കപ്പെടും

നടപടിയുമായി മീററ്റ് പൊലീസ്

മീററ്റിൽ പൊതുനിരത്തിൽ ഈദ് പ്രാർത്ഥനകൾ നടത്തുന്നത് പോലീസ് നിരോധിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. നിയമം ലംഘിച്ച് പൊതുനിരത്തിൽ പ്രാർത്ഥന നടത്തുന്നവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുമെന്നും മറ്റ് ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും മീററ്റ് റേഞ്ച് ഡിഐജി കലാനിധി നൈതാനി മുന്നറിയിപ്പ് നൽകി. ”പൊതുനിരത്തിൽ പ്രാർത്ഥന നടത്താൻ ആരെയും അനുവദിക്കില്ല, അതിന് ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും അവരുടെ പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്യും” എസ്പി ആയുഷ് വിക്രം സിംഗ് വ്യക്തമാക്കി.Meerut bans Eid street prayers

പൊതു സ്ഥലങ്ങളിൽ അനുമതിയില്ലാത്ത മതപരമായ ചടങ്ങുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മീററ്റിലെ എസ്എസ്പി (സീനിയർ സുപിരിന്റന്റ് ഓഫ് പോലീസ്) ഓരോ സ്‌റ്റേഷനിലെയും മേധാവികൾക്ക് നിർദേശം നൽകി. പൊതുനിരത്തിലെ പ്രാർഥനകൾ തടയുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും അദ്ദേഹം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കേന്ദ്രമന്ത്രിയും എൻഡിഎ സഖ്യകക്ഷിയുമായ ജയന്ത് ചൗധരി ഉത്തരവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവലിൽ കാണുന്ന അടിച്ചമർത്തൽ നിയന്ത്രണവുമായി ഇതിനെ താരതമ്യം ചെയ്യുകയും സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ ഈദ് ദിനത്തിൽ പൊതുനിരത്തിൽ പ്രാർഥന നടത്തിയ എട്ട് പേർക്കെതിരെ മീററ്റ് പോലിസ് കേസെടുത്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ പേരുകൾ സമർപ്പിച്ച എട്ടുപേരുടെയും പാസ്‌പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം, ഈ വർഷം ഈദിന് തെരുവിൽ പ്രാർത്ഥന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഇക്കാര്യങ്ങൾ ആളുകളെ അറിയിക്കുന്നതിന് ജില്ലാ ഭരണകൂടം മുസ്ലീം നേതാക്കളുമായി സമാധാന യോഗങ്ങൾ നടത്തി വരികയാണ്.

മാർച്ച് 30 അല്ലെങ്കിൽ 31 തിയതികളിൽ പ്രതീക്ഷിക്കുന്ന ഈദിന് ചില സ്ഥലങ്ങൾ നിരീക്ഷിക്കാൻ പോലീസ് ഡ്രോണുകൾ ഉപയോഗിക്കും. പല പ്രധാന സ്ഥലങ്ങളിലും പിസി, ആർഎഎഫ് ഉൾപ്പെടെയുള്ള പോലീസും അർധസൈനിക വിഭാഗങ്ങളും നിലയുറപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഫ്തിയിലുള്ള പോലിസ് ഉദ്യോഗസ്ഥരും, ലോക്കൽ ഇന്റലിജൻസ് യൂണിറ്റ് ജീവനക്കാരും നിരത്തിലിറങ്ങി ഉത്തരവ് ലംഘിക്കുന്നവരെ കണ്ടെത്താനാണ് തീരുമാനം.

കഴിഞ്ഞ വർഷവും സമാനമായ ഉത്തരവുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഡൽഹി റോഡിലെ ഈദ്ഗാഹിന് പുറത്ത് നിരവധിയാളുകൾ പ്രാർത്ഥന നടത്തിയിരുന്നു. അന്ന് 200ഓളം ആളുകൾക്കെതിരെയാണ് പോലിസ് എഫ്‌ഐആർ ഫയൽ ചെയതിരുന്നത്. തുടർനടപടികൾക്കായി 60 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് പേരുടെ പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.Meerut bans Eid street prayers

content summary; Meerut issues order banning public prayers on Eid; violators’ passports will be cancelled

Leave a Reply

Your email address will not be published. Required fields are marked *

×