സംഗീതത്തിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ സംഗീതവും: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള റോക്ക് ബാന്‍ഡ്

എല്ലാ രാഷ്ട്രീയഭിന്നതകളും മറന്ന് ബാന്‍ഡിനായി ഒന്നിച്ചിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.

ബീറ്റില്‍സ് പോലുള്ള റോക്ക് സംഗീത ബാന്‍ഡുകള്‍ രാഷ്ട്രീയത്തെ ശക്തമായി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ലോകത്തെ എല്ലാ റോക്ക് ബാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് മേഘാലയയിലെ രാഷ്ട്രീയ നേതാക്കളുടെ റോക്ക് ബാന്‍ഡ്. ഇന്ത്യന്‍ റോക്ക് സംഗീതത്തിന്‌റെ ആസ്ഥാനമായി അറിയപ്പെടുന്ന മേഘാലയയില്‍ എല്ലാ രാഷ്ട്രീയഭിന്നതകളും മറന്ന് ബാന്‍ഡിനായി ഒന്നിച്ചിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. ബീറ്റില്‍സിന്‍റെ പ്രശസ്തമായ ‘ആള്‍ മൈ ലവിംഗ്’ എന്ന പാട്ടാണ് ഇവര്‍ പാടുന്നത്.

മുഖ്യമന്ത്രി മുകുള്‍ സാങ്മ, നിയമ മന്ത്രി റോവല്‍ ലിങ്‌ദോ, പ്രതിപക്ഷ നേതാവ് ദോന്‍കുപാര്‍ റോയ്, പ്രതിപക്ഷ പാര്‍ട്ടിയായ യുഡിപിയുടെ (യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി) പ്രസിഡന്‌റ് പോള്‍ ലിങ്‌ദോ, കോണ്‍ഗ്രസ് നേതാവ് പ്രെസ്റ്റോണ്‍ ടിന്‍സോങ് എന്നിവരെല്ലാം ബാന്‍ഡിലുണ്ട്. റോക്ക് സംഗീതരംഗത്ത് രാഷ്ട്രീയത്തിലെ പോലെ അനുഭവസമ്പത്തൊന്നുമില്ലാത്ത തുടക്കക്കാരാണെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കാന്‍ ബാന്‍ഡിന് കഴിഞ്ഞു. മേഘാലയ നിയമസഭയ്ക്കകത്തെ ആക്രോശങ്ങളും ബഹളങ്ങളും വാഗ്വാദങ്ങളും പുറത്ത് സംഗീതമാവുന്ന കാഴ്ചയാണ് കണ്ടത്. ശന്തനു സൈകിയ ആണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം:

This post was last modified on January 3, 2017 12:22 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment