June 06, 2026 |
Share on

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ യുവാക്കള്‍ തയ്യാറാണോ?

മിക്കവരുടെയും ഉത്തരം ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയോ കാമുകിയെയോ സ്വീകരിക്കുമെന്നുമാണ്

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയോ കാമുകിയെയോ വിവാഹം കഴിക്കാന്‍ നിങ്ങള്‍ യുവാക്കള്‍ തയ്യാറാണോ? ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് ഉണ്ടായ കുട്ടിയെ നിങ്ങള്‍ അംഗീകരിക്കുമോ? ഈ ചോദ്യം നിങ്ങളോടാണെങ്കില്‍ എന്ത് ഉത്തരമായിരിക്കും നല്‍കുക. നമ്മുടെ സമൂഹത്തില്‍ പൊതുവെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്തായിരിക്കുമെന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഈ ധാരണകളെയെല്ലാം തിരുത്തുകുറിച്ചിരിക്കുകയാണ് നമ്മുടെ യുവാക്കള്‍.

ഇന്‍ഗ്ലോറിയസ് ദേശി സംഘടിപ്പിച്ച സോഷ്യല്‍ എക്‌സിപിരിമെന്റിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ചെറുപ്പക്കാരുടെ മാറുന്ന മനോഭാവം വെളിവായിരിക്കുന്നത്. മുംബൈ നഗരത്തിലെ പല മേഖലകളിലെ ചെറുപ്പക്കാരോടായിരുന്നു ചോദ്യങ്ങള്‍. അതില്‍ പ്രൊഫണലുകള്‍ ഉണ്ടായിരുന്നു, തെരുവിലുള്ളവരുണ്ടായിരുന്നു, കച്ചവടക്കാരും ഡ്രൈവറുമാരുമൊക്കെയുണ്ടായിരുന്നു.

മിക്കവരുടെയും ഉത്തരം ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയോ കാമുകിയെയോ സ്വീകരിക്കുമെന്നും അവര്‍ക്കുണ്ടാക്കുന്ന കുട്ടികളെ അംഗീകരിക്കുമെന്നുമാണ്. എന്താണ് അതിന് കാരണമെന്ന് ചോദിക്കുമ്പോള്‍ ചിലര്‍ പറയുന്നത്- ‘ഞാന്‍ അവളെ സേനേഹിക്കുന്നു’ എന്നാണ്. അഭിമുഖത്തിന്റെ വീഡിയോ നിങ്ങള്‍ തന്നെ കണ്ടു നോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×