ലോകത്തിലെ ആദ്യ ‘മിസ് എ ഐ’ കെൻസ ലെയ്‌ലി ആയി തെരഞ്ഞെടുക്കപ്പെട്ടു, ലോകമെമ്പാടുമുള്ള 1500-ലധികം എ ഐ – മോഡലുകളെ പിന്തള്ളിയാണ് കെൻസ നേട്ടം കൈവരിച്ചത്.
എന്താണ് മിസ് എഐ സൗന്ദര്യ മത്സരം?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗന്ദര്യമത്സരമാണ് ദി ഫാൻവ്യൂ വേൾഡിന്റെ മിസ് എ ഐ സൗന്ദര്യമത്സരം.
മിസ് എഐ സൗന്ദര്യമത്സരത്തിൽ 20,000 ഡോളർ (ഏകദേശം 16,70,666 രൂപയാണ് സമ്മാനത്തുക. ലോകമെമ്പാടും ഡിജിറ്റൽ ഇൻഫ്ലുവൻസർ വ്യക്തികളെ സൃഷ്ടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പിന്നിലെ സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തനവും ആഘോഷിക്കുക എന്നതായിരുന്നു ഈ അവാർഡിൻ്റെ ലക്ഷ്യം. ഹിജാബ് ധരിച്ചാണ് കെൻസ സൗന്ദര്യമത്സരത്തിലെത്തിയത്. റിയലിസം, ടെക്‌നോളജി, സോഷ്യൽ ഇംപാക്റ്റ് എന്നി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സാർത്ഥികളെ വിലയിരുത്തിയത്. ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള വ്യക്തിയാണ് കെൻസ. ഏകദേശം 193,000 ഫോളോവേഴ്‌സാണ് കെൻസക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി രൂപപ്പെടുത്തിയ മോഡലാണ് കെൻസ ലെയ്‌ലിയെന്ന വിവരം പലരെയും ആശ്ചര്യപ്പെടുത്തിയ കാര്യമാണ്. സ്വീകരണ പ്രസംഗത്തിൽ കെൻസ ലെയ്‌ലി എല്ലാവർക്കും നന്ദി പറഞ്ഞു. മിസ് എ ഐ പുരസ്ക്കാരം കൂടുതൽ വികസിപ്പിക്കാനുള്ള പ്രചോദനമാണെന്നും കെൻസ ലെയ്‌ലി പറഞ്ഞു.
എ ഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റം പലരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും, എതിരഭിപ്രായങ്ങളും കുറവല്ല. ഇത്തരം സൗന്ദര്യ മത്സരങ്ങൾ യഥാർത്ഥ സൗന്ദര്യ മത്സരങ്ങളുടെ നിലവാരത്തെ ഇല്ലാതാക്കുമെന്നാണ് വിമർശകരുടെ അഭിപ്രായം. എഐയെ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ, കൃത്രിമമായ സൗന്ദര്യസങ്കൽപ്പങ്ങളെ ഹാനികരമായ സാമൂഹിക മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഉയർത്തുന്ന അപകടസാധ്യതകളും വലുതാണ്. കംപ്യൂട്ടർ സൃഷ്‌ടിച്ച ‘പെർഫെക്റ്റ് ഫിഗർ ‘ പ്രോത്സാഹിപ്പിക്കുന്നത് വ്യക്തികളിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ അതൃപ്തി, താഴ്ന്ന ആത്മാഭിമാനം, ആത്മവിശ്വാസക്കുറവ് തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
content summary; Artificial Intelligence beauty pageant