June 04, 2026 |
Share on

ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയത് ആളറിയാതെയാണ്; മോഹന്‍ലാലിനെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ ആരാധകന്‍

എന്നെ മനസ്സിലായപ്പോള്‍ ലാലേട്ടന്‍ ക്ഷമ ചോദിച്ചിരുന്നു. ഫോട്ടോയും എടുക്കാനും സമ്മതിച്ചു- കൈലാസ്‌

ദുബായില്‍ നടന്ന പരിപാടിയില്‍ തന്നെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിനെ മോഹന്‍ലാല്‍ തള്ളിമാറ്റുന്ന രംഗങ്ങള്‍ ലാലേട്ടനെ വ്യക്തിഹത്യ നടത്താന്‍ ഉപയോഗിക്കുകയാണെന്ന് പറഞ്ഞ് തള്ളിമാറ്റപ്പെട്ട ആരാധകന്‍ രംഗത്ത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യുഎഇ വിഭാഗം സെക്രട്ടറി കൈലാസിനെയായിരുന്നു കഴിഞ്ഞ 12-ന് ദുബായിലെത്തിയ താരത്തിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതിന് തള്ളിമാറ്റിയത്.
ഇതിനെ തുടര്‍ന്ന് ഫാന്‍സിനോട് ലാല്‍ വളരെ മോശമായാണ് പെരുമാറുന്നത് എന്ന തരത്തില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തക്കുറിച്ച് കൈലാസിന്റെ വിശദീകരണം ഇങ്ങനെയാണ്-


‘എന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലാലേട്ടന്‍ അബുദാബിയിലെത്തിയതെന്നും ലാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാവരും ചിത്രമെടുത്തത്. എന്നാല്‍ ഈ സമയം അവിടെയെത്തിയ പലരും ഒപ്പം നിന്ന് ഫോട്ടോയെടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഇതിനിടയിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം ചിത്രമെടുക്കാന്‍ നിന്നതെന്നും ഉമ്മ വയ്ക്കാന്‍ ശ്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം മറ്റാരോ ആണ് എന്ന് കരുതി എന്നെ തള്ളി മാറ്റുകയും ചെയ്തു. പിന്നീട് എന്നെ മനസ്സിലായപ്പോള്‍ ലാലേട്ടന്‍ ക്ഷമ ചോദിച്ചിരുന്നു. ഫോട്ടോയും എടുക്കാനും സമ്മതിച്ചു.’
ഈ സംഭവത്തിന്റെ പേരില്‍ ലാലേട്ടനെതിരെ വരുന്ന വാര്‍ത്തകളും പ്രചരണങ്ങളും തെറ്റാണെന്നും മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് തന്റെ വീഡിയോയും ചിത്രവും പ്രചരിപ്പിക്കപ്പെട്ടതെന്നും കൈലാസ് കൂട്ടിച്ചേര്‍ത്തു. അന്ന് മോഹന്‍ലാലിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രവും കൈലാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×