July 16, 2026 |
Share on

രാജഗോപാലിന് തലയ്ക്ക് സുഖമില്ല; മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്നും എം എം മണി

അഴിമുഖം പ്രതിനിധി മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം മോദി സര്‍ക്കാരിന്‌റെ കള്ളപ്പണവേട്ടയെ അനുകൂലിക്കുന്നതെന്നും വൈദ്യുതി മന്ത്രി എം എം മണി. ഇന്നലെ പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി എം.എം.മണി രംഗത്തുവന്നിരിക്കുന്നത്. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്നും എം എം മണി അഭിപ്രായപ്പെട്ടു. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. ജനങ്ങള്‍ക്ക് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ ജയിപ്പിച്ചതെന്നും മണി പറഞ്ഞു. […]

അഴിമുഖം പ്രതിനിധി

മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് അദ്ദേഹം മോദി സര്‍ക്കാരിന്‌റെ കള്ളപ്പണവേട്ടയെ അനുകൂലിക്കുന്നതെന്നും വൈദ്യുതി മന്ത്രി എം എം മണി. ഇന്നലെ പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി എം.എം.മണി രംഗത്തുവന്നിരിക്കുന്നത്. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാവ് ഒ രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്നും എം എം മണി അഭിപ്രായപ്പെട്ടു. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. ജനങ്ങള്‍ക്ക് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ ജയിപ്പിച്ചതെന്നും മണി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×