January 21, 2025 |

പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന എംപിമാര്‍ക്ക് ജനത്തിന്റെ വധഭീഷണി; ദക്ഷിണ കൊറിയയില്‍ യൂന്‍ പുറത്തേക്കോ?

ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്

ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ 3നാണ് പ്രസിഡന്റ് യൂൻ സുക് യോൾ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. ഉത്തര കൊറിയക്കൊപ്പം ചേർന്ന്‌ പ്രവർത്തിക്കുന്നെന്ന്‌ ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. എന്നാൽ സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു. സംഭവത്തിൽ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.MPs who support the resident are threatened by the people in South Korea, Yoon out? 

വിഷയത്തിൽ ആദ്യം യൂൻ ക്ഷമാപണം നടത്തിയിരുന്നെങ്കിലും പിന്നീട് പ്രതിഷേധത്തെ ശക്തമായി എതിർക്കുമെന്ന് അറിയിച്ചു. രാജ്യദ്രോഹ കുറ്റം, വധശിക്ഷ ലഭിക്കാവുന്ന കുറ്റം എന്നിവ ചുമത്തപ്പെട്ടിരിക്കുന്നതിനാൽ യൂൻ സുക് യോളിന് രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച യൂൻ വീണ്ടും ഇംപീച്ച്മെന്റ് നേരിടും. വ്യാഴാഴ്ച നടത്തിയ ഒരു പ്രസം​ഗത്തിൽ പാർലമെൻ്റും പ്രതിപക്ഷവും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂൻ ആരോപിച്ചു. തൻ്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുൻ തെരഞ്ഞെടുപ്പുകളിൽ ഉത്തരകൊറിയ കൃത്രിമം കാണിച്ചുവെന്നും യൂൻ ആരോപിച്ചു.

വീണ്ടും സൈനികനിയമം ഏർപ്പെടുത്താൻ ശ്രമിച്ചാൽ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഉത്തരവുകൾ അവഗണിക്കുമെന്ന് ഉന്നത സൈനിക കമാൻഡർമാർ അറിയിച്ചിരുന്നു. പ്രസിഡൻ്റ് യൂൻ സുക് യോൾ ഇംപീച്ച് ചെയ്യപ്പെടണമെങ്കിൽ, പാർലമെൻ്റിൻ്റെ മൂന്നിൽ രണ്ട് ഭാഗവും അതിന് അനുകൂലമായി വോട്ട് ചെയ്യണം, അതായത് അദ്ദേഹത്തിൻ്റെ പാർട്ടിയിലെ എട്ട് എംപിമാരെങ്കിലും അതിനെ പിന്തുണക്കേണ്ടതുണ്ട്. രാജ്യത്തെ നയിക്കാൻ പ്രസിഡന്റ് യോഗ്യ‍നല്ല എന്ന് പറഞ്ഞ കിം സാങ്വൂക്ക് ഉൾപ്പെടെയുള്ളവർ ഇതിനകം തന്നെ കഴിഞ്ഞു ഇംപീച്ച്മെൻ്റിന് പിന്തുണ അറിയിച്ച് കഴിഞ്ഞു.

എന്നാൽ ചില എംപിമാർ ഇപ്പോഴും യൂനിനെ പിന്തുണക്കുന്നവരാണ്. അതുകൊണ്ട് തന്നെ യൂനിനെ പിന്തുണക്കുന്ന എംപിമാർക്കെതിരെയും ജനങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. എംപിമാർക്കെതിരെ ജനങ്ങൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്. ശക്തമായ ജനാധിപത്യ രാജ്യമെന്ന ദക്ഷിണ കൊറിയയുടെ സൽപ്പേരിന് കോട്ടം വരുത്തുന്ന തരത്തിലാണ് യൂനിൻ്റെ പ്രവർത്തനങ്ങളെന്ന് പ്രതിപക്ഷം പ്രതികരിച്ചു. പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ നടപടികൾ ദക്ഷിണ കൊറിയയുടെ അന്താരാഷ്ട്ര നിലവാരത്തെയും വ്രണപ്പെടുത്തിയെന്നും G7-ൽ ചേരാനുള്ള ലക്ഷ്യത്തെ തകർത്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. ശനിയാഴ്ച യൂനിനെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനമാകുന്നതെങ്കിൽ ഇംപീച്ച്‌മെൻ്റിനെതിരെ കോടതിയിൽ പോകാനാണ് യൂൻ പദ്ധതിയിടുന്നത്.MPs who support the resident are threatened by the people in South Korea, Yoon out? 

Content Summary: MPs who support the resident are threatened by the people in South Korea, Yoon out?

Post Thumbnail
ഇനിഷ്യലില്‍ നിന്ന് വരെ അവനെ തിരിച്ചറിഞ്ഞു: റഷ്യന്‍ സേനയുടെ ബലാത്സംഗ ക്രൂരതകള്‍ പുറത്തുവിട്ട് യുക്രെയ്ന്‍ സ്ത്രീകള്‍വായിക്കുക

 

×