June 04, 2026 |
Share on

എനിക്കും ധോണിക്കും ഇടയിലുള്ളത് അച്ഛന്‍-മകന്‍ ബന്ധം; ഒരിന്ത്യന്‍ ക്രിക്കറ്റ് താരം പറയുന്നു

ടീം ഇന്ത്യയില്‍ താരങ്ങള്‍ തമ്മില്‍ മാനസികമായി എത്രമേല്‍ അടുത്തിടപഴകുന്നൂ എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റനെ കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. അവരില്‍ ധോണിയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. ചില കളിക്കാരുമായി ചേര്‍ന്ന് ധോണിയുടെ പേര് വിവാദപരമായാണ് ഉയര്‍ന്നു കേട്ടിട്ടുള്ളതെങ്കിലും ധോണിയെന്ന ക്യാപ്റ്റനു കീഴില്‍ കളിച്ചിട്ടുള്ളവര്‍ക്കെല്ലാം മഹിയെ കുറിച്ച് പറയാന്‍ നൂറുനാവാണ്. ഓരോ കളിക്കാരെയും പ്രോത്സാഹിപ്പിക്കാനും ഒപ്പം നിന്നു പിന്തുണ കൊടുക്കാനും ധോണി കാണിക്കുന്ന താത്പര്യം ഇവരെല്ലാം പലഘട്ടങ്ങളായി വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ധോണിയെക്കുറിച്ച് പറയുന്നത് ടീം ഇന്ത്യയില്‍ താരങ്ങള്‍ തമ്മില്‍ മാനസികമായി എത്രമേല്‍ അടുത്തിടപഴകുന്നൂ എന്നതിന്റെ ഉദ്ദാഹരണമാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഷമി ടീമിനൊപ്പമുള്ള തന്റെ ആദ്യദിവസത്തെ അനുഭവം പങ്കുവച്ചുകൊണ്ട് പറയുന്നത് ധോണിക്കും തനിക്കും ഇടയിലുള്ളത് ഒരു അച്ഛന്‍-മകന്‍ ബന്ധം ആണെന്നാണ്.

ഷമിയുമായുള്ള അഭിമുഖം പൂര്‍ണരൂപത്തില്‍ ഇവിടെ വായിക്കാം-https://goo.gl/Oj0EoM

Tags:

Leave a Reply

Your email address will not be published. Required fields are marked *

×