June 13, 2026 |
Share on

എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കാന്‍ തയ്യാര്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി രാജിവയ്ക്കാന്‍ തയ്യാറായി. തന്നെ മാറ്റുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ നേരായ ദിശയിലേക്ക് നയിക്കാന്‍ കഴിയുമെങ്കില്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കുശേഷമുള്ള പത്രസമ്മേളനത്തില്‍ ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യശരങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ തൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിന് സംഭിക്കുന്ന ഏത് മോശം കാര്യത്തിനും ഞാനാണ് ഉത്തരവാദി. ഞാന്‍ കാരണമാണ് എല്ലാം സംഭവിക്കുന്നത് എന്ന് ധോണി പറഞ്ഞു. […]

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി രാജിവയ്ക്കാന്‍ തയ്യാറായി. തന്നെ മാറ്റുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ നേരായ ദിശയിലേക്ക് നയിക്കാന്‍ കഴിയുമെങ്കില്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കുശേഷമുള്ള പത്രസമ്മേളനത്തില്‍ ധോണിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യശരങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ തൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിന് സംഭിക്കുന്ന ഏത് മോശം കാര്യത്തിനും ഞാനാണ് ഉത്തരവാദി. ഞാന്‍ കാരണമാണ് എല്ലാം സംഭവിക്കുന്നത് എന്ന് ധോണി പറഞ്ഞു. ഞാന്‍ എന്റെ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. എന്നാല്‍ ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. മാധ്യമങ്ങള്‍ എന്നോട് ഇഷ്ടമാണ്. ആരാണ് ക്യാപ്റ്റന്‍ എന്നതില്‍ കാര്യമില്ല. ക്യാപ്റ്റന്‍ ആകുന്നതിനുവേണ്ടി ഞാനൊരിക്കലും കാത്തിരുന്നിട്ടില്ല. ഇതൊരു ജോലിയാണ് അല്ലെങ്കില്‍ എന്റെ ഉത്തരവാദിത്വമാണ്. ഞാന്‍ ആ ഉത്തരവാദിത്വമേറ്റെടുത്തു. അത് നല്‍കി. ഞാനെടുത്തു. അവര്‍ക്ക് അതെടുത്ത് മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, ധോണി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×