June 04, 2026 |
Share on

അടുത്ത ലോകകപ്പ് കളിക്കാന്‍ ധോണിയുണ്ടാവില്ല; ടീം ഇന്ത്യയിലെ സീനിയര്‍ താരം പറയുന്നു

2019 ല്‍ ഇംഗ്ലണ്ടിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്

2019 ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി സാധ്യത കുറവാണെന്നു സീനിയര്‍ താരം ആശിഷ് നെഹ്‌റ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായണ് നെഹ്‌റയുടെ പ്രസ്താവന. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെന്നു ധോണി ചിന്തിക്കാന്‍ സാധ്യത കുറവാണ്. അടുത്ത ലോകകപ്പിലേക്ക് ഇനിയും കാലം കുറെയുണ്ട്. എന്തായാലും എന്റെ പ്രായംവച്ച് എനിക്കതിനു കഴിയില്ല. എന്നെക്കാള്‍ രണ്ടു വയസ് ഇളയതാണെങ്കിലും ധോണിയും അങ്ങനെയൊരു തീരുമാനം തന്നെ എടുക്കാനാണു സാധ്യത. ഞാനും ധോണിയുമെല്ലാം വേറൊരു തലമുറയില്‍ പെട്ടവരാണ്. ഞങ്ങളുടെ അനുഭവപരിചയം ടീമിന് പരമാവധി നല്‍കുക എന്നതുമാത്രമാണ് ഇനി ചെയ്യേണ്ടതെന്നും നെഹ്‌റ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×