UPDATES

ട്രെന്‍ഡിങ്ങ്

ഐസകിന്‍റെ ബജറ്റില്‍ നിറഞ്ഞ് നില്‍ക്കുന്ന എംടി

എംടിയുടെ നാലുകെട്ട്, മഞ്ഞ്, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ടും ഉദ്ധരിക്കപ്പെട്ടു.

                       

“ഓലയാല്‍ മേഞ്ഞൊരു കൊമ്പ് ഗൃഹത്തിന്റെ…
വീണ്ടും, ഓലയാല്‍ മേഞ്ഞൊരു…
നാടന്‍ ചാരവും ചാണകവും ചേര്‍ത്ത വളമിട്ട തെങ്ങിന്റെ,
ഓലയാല്‍ മേഞ്ഞൊരു കൊമ്പ് ഗൃഹത്തിന്റെ”…

പരമന്‍ പത്തനാപുരത്തിന്റെ കഥാപ്രസംഗത്തില്‍ മൊത്തം ഓലയാണ്. ഓലയിങ്ങനെ നിറഞ്ഞ് നില്‍ക്കുകയാണ്. തോമസ് ഐസകിന്റെ ബജറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത് എംടിയാണ്. എംടി വാസുദേവന്‍ നായര്‍. എന്നാല്‍ ഐസക്, പരമന്‍ പത്തനാപുരത്തിനെ പോലെയല്ല. പരമന്റെ കഥാപ്രസംഗത്തില്‍ ഓല മാത്രമേയുള്ളൂ. പക്ഷെ ഐസക് എംടിയിലൂടെ കാര്യത്തിലേയ്ക്ക് വരുന്നുണ്ട്. ബജറ്റില്‍ എഴുത്തുകാരേയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളേയും സാഹിത്യകൃതികളും ഉദ്ധരിക്കുന്നത് എല്ലാകാലത്തുമുള്ള പതിവാണ്. കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലുമെല്ലാം ഇതുണ്ടാവാറുണ്ട്. വിരസമായ കണക്കുകള്‍ക്ക് അല്‍പ്പം രസം പകരാനുള്ള ശ്രമം.

ഐസക് ബജറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത് എംടിയിലൂടെയാണ്. എംടിയെ മാത്രമാണ് അദ്ദേഹം ഉദ്ധരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എംടിയുടെ നാലുകെട്ട്, മഞ്ഞ്, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയെല്ലാം സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ടും ഉദ്ധരിക്കപ്പെട്ടു. നാലുകെട്ട് പല തവണ വന്നു. പലതവണ നോട്ട് നിരോധനത്തിനെതിരായ പ്രസ്താവനയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തേയും തുടര്‍ന്ന് ആക്രമിക്കപ്പെട്ട എംടിയെ ഉയര്‍ത്തിക്കാട്ടിയത് സ്വാഭാവികം.

പക്ഷെ ഒരു സംശയം… ബജറ്റ് പ്രസംഗത്തില്‍ ഇത്രയ്ക്ക് എംടി വേണമായിരുന്നോ? അതിന് മാത്രം empty അല്ലല്ലോ ഐസകിന്റെ ബജറ്റ്?…

Share on

മറ്റുവാര്‍ത്തകള്‍